രക്ഷിതാക്കളുമായി വഴക്ക്; കോട്ടയത്ത് 12 വയസ്സുകാരൻ തീകൊളുത്തി മരിച്ചു
മാതാപിതാക്കളുടെ വഴക്കിൽ കുട്ടി അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ്
Update: 2022-04-16 14:53 GMT
കോട്ടയം പാമ്പാടിയിൽ 12 വയസുകാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു. മാതാപിതാക്കളുമായുണ്ടായ വഴക്കിൽ കുട്ടി അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ശരത്- സുനിത ദമ്പതികളുടെ മകനാണ് മരിച്ചത്. മാതാപിതാക്കളുമായുണ്ടായ വഴക്കിനെ തുടർന്ന് കുട്ടി റൂമിൽ പോയി വാതിലടക്കുകയും പിന്നീട് പൊട്രോളൊഴിച്ച് സ്വയം തീകൊളുത്തി മരിക്കുകയുമായിരുന്നു. 80% ത്തോളം പൊള്ളലേറ്റ കുട്ടിയെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാമ്പാടി ചെറുവള്ളിക്കാവ് ശ്രീഭദ്ര സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ചത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലാണുള്ളത്.