പ്രതിപക്ഷ നേതാവ് വിരൽ ചൂണ്ടി സംസാരിച്ചെന്ന് മന്ത്രി ആർ ബിന്ദു; ഇനിയും ചെയ്യുമെന്ന് മറുപടി

'ഇനിയും വിരൽ ചൂണ്ടി മുഖത്ത് നോക്കി പറയും, അതിലൊരു സംശയവും വേണ്ട'

Update: 2024-07-11 13:23 GMT
V D Satheesan- R Bindu
AddThis Website Tools
Advertising

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തനിക്ക് നേരെ വിരൽ ചൂണ്ടിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. തനിക്ക് നേരെ വിരൽ ചൂണ്ടി ധിക്കാരിയെണെന്ന് പ്രസ്താവന നടത്തി. അതിൽ താൻ പ്രതിഷേധിക്കുന്നു എന്നാണ് മന്ത്രി നിയമസഭയിൽ പറഞ്ഞത്.

എന്നാൽ ഉടൻ തന്നെ പ്രതിപക്ഷനേതാവ് മറുപടിയുമായി രം​ഗത്തെത്തി. താൻ അങ്ങനെയുള്ള ഒരു വാക്ക് ഉപയോ​ഗിച്ചിട്ടില്ലെന്ന് അദ്ദേ​ഹം പറഞ്ഞു. ഉപയോ​ഗിച്ചു എന്നാണെങ്കിൽ അത് പിൻവലിക്കാൻ തയ്യാറാണെന്നും സതീശൻ പറഞ്ഞു. എന്നാൽ, ഇനിയും വിരൽ ചൂണ്ടി മുഖത്ത് നോക്കി പറയും, അതിലൊരു സംശയവും വേണ്ടയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്പീക്കർ എ.എൻ ഷംസീർ ഉടൻ ഇടപെട്ട് തർക്കം ഒഴിവാക്കുകയായിരുന്നു. ഇരുവിഭാഗത്തിന്റെയും പെരുമാറ്റത്തിൽ പ്രശ്നമുണ്ടെന്നായിരുന്നു സ്പീക്കറുടെ പക്ഷം.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

Web Desk

By - Web Desk

contributor

Similar News