മുൻ ഡിജിപി ആർ. ശ്രീലേഖ ബിജെപിയിൽ ചേർന്നു

തിരുവനന്തപുരം ഈശ്വരവിലാസത്തിലുള്ള വീട്ടിലെത്തിയാണ് സുരേന്ദ്രൻ ശ്രീലേഖക്ക് ബിജെപി അംഗത്വം നൽകിയത്.

Update: 2024-10-09 11:28 GMT
Advertising

തിരുവനന്തപുരം: മുൻ ഡിജിപി ആർ. ശ്രീലേഖ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനിൽനിന്നാണ് ശ്രീലേഖ പാർട്ടി അംഗത്വം സ്വീകരിച്ചത്. മലയാളിയായ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ. തിരുവനന്തപുരം ഈശ്വരവിലാസത്തിലുള്ള വീട്ടിലെത്തിയാണ് സുരേന്ദ്രൻ ശ്രീലേഖക്ക് ബിജെപി അംഗത്വം നൽകിയത്.

33 വർഷം നിഷ്പക്ഷയായ പൊലീസ് ഉദ്യോഗസ്ഥയായിരുന്നു. ഒരു പാർട്ടിയിലും ചേരാതെ നിഷ്പക്ഷയായി പ്രവർത്തിച്ചു. പൊലീസിൽനിന്ന് വിരമിച്ച ശേഷം മാറിനിന്ന് കാര്യങ്ങൾ നിരീക്ഷിച്ച് ബോധ്യപ്പെട്ട ശേഷമാണ് ഇതാണ് നല്ല വഴിയെന്ന് തീരുമാനമെടുത്തത്. ജനസമൂഹത്തിന് തുടർന്നും സേവനം ചെയ്യാൻ പറ്റിയ അവസരമാണ് ഇത് എന്ന് തോന്നിയതുകൊണ്ടാണ് ഇവർക്കൊപ്പം ചേർന്നത്. ഇവരുടെ ആദർശത്തിൽ വിശ്വാസമുള്ളതുകൊണ്ട് കൂടെനിൽക്കുന്നു. തത്കാലം ബിജെപിയിൽ അംഗത്വമെടുത്തു. ബാക്കി കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും ശ്രീലേഖ പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News