രാജ്ഭവൻ മാർച്ച്: പ്രതിപക്ഷ നേതാവടക്കമുള്ളവരെ അറസ്റ്റ് ചെയ്തുനീക്കി

കഴിഞ്ഞ ദിവസവും സംസ്ഥാനത്തുടനീളം കോൺഗ്രസ് പ്രതിഷേധം നടത്തിയിരുന്നു

Update: 2022-07-27 09:05 GMT
രാജ്ഭവൻ മാർച്ച്: പ്രതിപക്ഷ നേതാവടക്കമുള്ളവരെ അറസ്റ്റ് ചെയ്തുനീക്കി
AddThis Website Tools
Advertising

തിരുവനന്തപുരം: രാജ്ഭവന് മുമ്പിൽ നടത്തിയ കോൺഗ്രസ് പ്രതിഷേധത്തിൽ പങ്കെടുത്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളെ അറസ്റ്റ് ചെയ്തുനീക്കി. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെയുടെ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് നീക്കത്തിൽ പ്രതിഷേധിച്ചവരെയാണ് അറസ്റ്റ് ചെയ്തത്. പാലോട് രവി, എം. വിൻസൻറ് എന്നിവരെയും പൊലീസ് നീക്കി. കഴിഞ്ഞ ദിവസവും സംസ്ഥാനത്തുടനീളം കോൺഗ്രസ് സംഘടനകൾ പ്രതിഷേധം നടത്തിയിരുന്നു. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ വ്യാപകമായി ട്രെയിൻ തടയൽ സമരമാണ് നടന്നിരുന്നത്.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News