താൻ ഹിന്ദുമത വിശ്വാസിയെന്ന് രാജ; ദേവികുളം ഉപതെരഞ്ഞെടുപ്പ് കേസിൽ സുപ്രിംകോടതി വെള്ളിയാഴ്ച വാദം കേൾക്കും
യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ഡി.കുമാർ നൽകിയ പരാതിയെ തുടർന്നാണ് ഹൈക്കോടതി രാജയുടെ എം.എൽ.എ സ്ഥാനം റദ്ദാക്കിയത്.
Update: 2023-04-21 08:08 GMT
ഇടുക്കി: ദേവികുളം ഉപതെരഞ്ഞെടുപ്പ് റദ്ദാക്കിയതിനെതിരെ എ.രാജ സമർപ്പിച്ച ഹരജിയിൽ സുപ്രിംകോടതി അടുത്ത വെള്ളിയാഴ്ച വാദം കേൾക്കും. താൻ ഹിന്ദുമത വിശ്വാസിയാണെന്ന് രാജ കോടതിയെ അറിയിച്ചു. തന്റെ പൂർവികർ 1950-ന് മുമ്പ് കേരളത്തിലേക്ക് എത്തിയവരാണെന്നും ഹിന്ദുമത ആചാര പ്രകാരമാണ് താൻ വിവാഹം കഴിച്ചതെന്നും രാജ കോടതിയിൽ വ്യക്തമാക്കി.
യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ഡി.കുമാർ നൽകിയ പരാതിയെ തുടർന്നാണ് ഹൈക്കോടതി രാജയുടെ എം.എൽ.എ സ്ഥാനം റദ്ദാക്കിയത്. സി.പി.എം സ്ഥാനാർഥിയായ രാജ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നാണ് ഡി.കുമാറിന്റെ ആരോപണം.