റമദാൻ-വിഷു ചന്തക്ക് അനുമതി നിഷേധിച്ച സംഭവം: ഹൈ​​ക്കോടതി വിശദീകരണം തേടി

ചന്ത തുടങ്ങാനുള്ള തീരുമാനം അഞ്ചു കോടി വോട്ടർമാരെ സ്വാധീനിച്ചേക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

Update: 2024-04-09 09:25 GMT

ഹൈക്കോടതി

Advertising

കൊച്ചി: റമദാൻ-വിഷു ചന്തക്ക് അനുമതി നിഷേധിച്ച സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് ഹൈ​​ക്കോടതി വിശദീകരണം തേടി. കൺസ്യൂമർ ഫെഡ് നൽകിയ ഹരജിയിലാണ് നടപടി.

ഭരണത്തിൽ ഇരിക്കുന്നവർക്ക് ജനങ്ങളെ സ്വാധീനിക്കാനുള്ള ഒരു നടപടിയും അംഗീകരിക്കാൻ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. അത് മാതൃകാ പെരുമാറ്റ ചട്ടത്തിന് വിരുദ്ധമാണ്.

റമദാൻ-വിഷു ചന്ത തുടങ്ങാനുള്ള തീരുമാനം അഞ്ചു കോടി വോട്ടർമാരെ സ്വാധീനിച്ചേക്കാം. അതുകൊണ്ടാണ് അതിന് അനുമതി നിഷേധിച്ചതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വ്യാഴാഴ്ച ഹരജി വീണ്ടും കോടതി പരിഗണിക്കും.

അതേസമയം, കൺസ്യൂമർ ഫെഡിൻറെ നേതൃത്വത്തിൽ റമദാൻ, വിഷു കാലയളവിൽ നടത്തിവന്നിരുന്ന ഉത്സവച്ചന്തക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നിഷേധിച്ചതിനെതിരെ സി.പി.എം രംഗത്തുവന്നു. സംസ്ഥാന സർക്കാറിനെ പ്രതിരോധത്തിലാക്കാനുള്ള കേന്ദ്ര നീക്കമാണിതെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. ഇതിനായി കേന്ദ്ര സർക്കാറും ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമ്മീഷനെ വരെ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ചന്തകള്‍ തടയരുതെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കത്തയച്ചു. ഉത്തരവാദിത്വങ്ങളില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചോടുന്നുവെന്നും പെരുമാറ്റ ചട്ടത്തിന്റെ പേരില്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News