മോൻസൺ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി

രണ്ടു വർഷം മുൻപാണ് പീഡനം നടന്നതെന്നാണ് പരാതി. ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

Update: 2021-10-28 02:25 GMT
മോൻസൺ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി
AddThis Website Tools
Advertising

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി. മോൻസന്റെ സ്ഥാപനത്തിൽ ജോലി ചെയ്ത യുവതിയാണ് പരാതി നൽകിയത്. രണ്ടു വർഷം മുൻപാണ് പീഡനം നടന്നതെന്നാണ് പരാതി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മന്‍സനെതിരെ മറ്റൊരു കേസ് നിലനില്‍ക്കുന്നുണ്ട്. മോൻസന്‍റെ വീട്ടില്‍ ജോലിയ്ക്കു നിന്ന പെൺകുട്ടിയെ തുടര്‍ വിദ്യാഭ്യാസം വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് കേസ്. എറണാകുളം നോർത്ത് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

കലൂരിലെ വീട്ടിലും കൊച്ചിയിലെ മറ്റൊരു വീട്ടിലും വെച്ചാണ് പീഡനം നടന്നതെന്ന് പരാതിയില്‍ പറയുന്നു. മോൻസനെതിരെ ഇത്രയും കാലം പരാതിപ്പെടാതിരുന്നത് ഭയം കൊണ്ടാണെന്നായിരുന്നു പെൺകുട്ടിയുടെ അമ്മയുടെ വെളിപ്പെടുത്തല്‍. പീഡന പരാതി ഒതുക്കാന്‍ ഇടപെട്ടു എന്നും പരാതി ഉയര്‍ന്നിരുന്നു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News