ഒക്ടോബറില്‍ ദേശീയപാത വഴിയുള്ള ഫാസ് ടാഗ് വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന; 3356 കോടി രൂപ പിരിച്ചു

21.42 കോടി ഇടപാടുകളില്‍ നിന്നാണ് ഇത്രയും വലിയ തുക പിരിച്ചെടുത്തതെന്നാണ് കണക്ക്

Update: 2021-11-08 10:38 GMT
Editor : ijas
ഒക്ടോബറില്‍ ദേശീയപാത വഴിയുള്ള ഫാസ് ടാഗ് വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന; 3356 കോടി രൂപ പിരിച്ചു
AddThis Website Tools
Advertising

ദേശീയപാത വഴിയുള്ള ഫാസ് ടാഗ് ടോളുകളില്‍ ഒക്ടോബര്‍ മാസത്തില്‍ റെക്കോര്‍ഡ് വര്‍ധന. 3356 കോടി രൂപയാണ് ഒക്ടോബറില്‍ മാത്രമായി രാജ്യത്തെ വിവിധ ടോള്‍ പ്ലാസകളില്‍ നിന്നും പിരിച്ചെടുത്തത്. 21.42 കോടി ഇടപാടുകളില്‍ നിന്നാണ് ഇത്രയും വലിയ തുക പിരിച്ചെടുത്തതെന്നാണ് കണക്ക്. നവരാത്രി, ദീപാവലി ഉത്സവക്കാലങ്ങള്‍ ടോള്‍ തുക വര്‍ധിക്കുന്നതിന് കാരണമായി.

സെപ്റ്റംബറിൽ ഫാസ്റ്റാഗ് മുഖേന 19.36 ലക്ഷം ഇടപാടുകളിലൂടെ 3,000 കോടി രൂപയോളമായിരുന്നു ടോൾ വരുമാനം. ഓഗസ്റ്റിൽ 20.12 ഫാസ്റ്റാഗ് ഇടപാടുകളിലൂടെ 3,076.56 കോടി രൂപയും ടോള്‍ പിരിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച്ചയോടെ 122.81 കോടി രൂപയുടെ റെക്കോര്‍ഡ് തുകയാണ് രാജ്യത്തെ ദേശീയ പാതകളിൽ നിന്നു ടോൾ വഴി ലഭിച്ചത്.

കഴിഞ്ഞ ഫെബ്രുവരി 15ന് അര്‍ധരാത്രി മുതലാണു രാജ്യത്തെ ടോൾ ബൂത്തുകളിൽ ഫാസ്റ്റാഗ് സംവിധാനം നിർബന്ധമാക്കിയത്. ദേശീയ പാതകൾക്കു പുറമെ സംസ്ഥാന പാതകളിലും നിലവിൽ ഫാസ്റ്റാഗ് സംവിധാനം വഴിയാണു ടോൾ ഈടാക്കുന്നത്. 

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News