ജയിൽമോചിതനായ പി.വി അൻവർ എംഎൽഎ ഒതായിയിലെ വീട്ടിലെത്തി
അൻവറിനെ സ്വീകരിക്കാനായി വീട്ടിലെത്തിയത് നിരവധി ആളുകൾ
Update: 2025-01-06 18:30 GMT
മലപ്പുറം: ഡിഎഫ്ഒ ഓഫീസ് ആക്രമിച്ച കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിൽ മോചിതനായ പി.വി അൻവർ എംഎൽഎ എടവണ്ണ ഒതായിയിലെ വസതിയിലെത്തി. ഒരു ദിവസത്തെ ജയിൽവാസത്തിന് ശേഷം മടങ്ങിവന്ന അൻവർ ഇനിയുള്ള യാത്ര ഒറ്റക്കല്ലെന്ന് വ്യക്തമാക്കി. കൂടെ നിന്നവരോട് നന്ദി എന്നായിരുന്നു അൻവറിന്റെ ആദ്യ പ്രതികരണം. പിണറായിക്ക് നന്ദിയെന്ന് അൻവർ പരിഹസിച്ചു. നിരവധി ആളുകളാണ് അൻവറിനെ സ്വീകരിക്കാനായി വീട്ടിൽ നിന്നത്.
ജുഡീഷ്യറിയിൽ വിശ്വാസമുണ്ടെന്ന് അൻവർ പറഞ്ഞു. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം യുഡിഎഫ് നേതാക്കളുമായി ഫോൺ സംഭാഷണം നടത്തി. നാളെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. നാളെ രാവിലെ ഒമ്പതിന് മാധ്യമങ്ങളെ കാണുമെന്നും അൻവർ പറഞ്ഞു.
വാർത്ത കാണാം-