ആർഎസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്‍റെ കൊലപാതകം; നാല് പ്രതികൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ്

നാല് പേരും എസ്.ഡി.പി.ഐ പ്രവർത്തകരാണെന്ന് പൊലീസ് അറിയിച്ചു.

Update: 2021-12-24 15:49 GMT
ആർഎസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്‍റെ കൊലപാതകം; നാല് പ്രതികൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ്
AddThis Website Tools
Advertising

പാലക്കാട് ആർഎസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്‍റെ കൊലപാതകത്തിൽ നാല് പ്രതികൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. നാല് പേരും എസ്.ഡി.പി.ഐ പ്രവർത്തകരാണെന്ന് പൊലീസ് അറിയിച്ചു.

കൊഴിഞ്ഞാമ്പാറ സ്വദേശി ഹാറൂൺ, ആലത്തൂർ സ്വദേശി നൗഫൽ, മലപ്പുറം സ്വദേശി ഇബ്രാഹിം, അമ്പലപ്പാറ സ്വദേശി ഷംസീർ എന്നിവര്‍ക്ക് വേണ്ടിയുള്ള ലുക്ക് ഔട്ട് നോട്ടീസാണ് പുറത്തിറക്കിയത്. ഇക്കഴിഞ്ഞ നവംബർ പതിനഞ്ചിനാണ് ഭാര്യക്കൊപ്പം ബൈക്കിൽ സഞ്ചരിച്ച സഞ്ജിത്തിനെ അഞ്ചംഗ സംഘം കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്.

സഞ്ജിത്തിന്‍റെ കൊലപാതകത്തിൽ നിലവില്‍ നടക്കുന്ന അന്വേഷണത്തിൽ തൃപ്തരല്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സഞ്ജിത്തിന്റെ ഭാര്യ അർഷിക കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. നടപടി ക്രമങ്ങൾ പൂര്‍ത്തിയാക്കി മൂന്ന് ദിവസത്തിനുള്ളിൽ ലുക്കൗട്ട് നോട്ടീസ് പുറത്തു വിടുമെന്ന് കഴിഞ്ഞ ദിവം അന്വേഷണ സംഘം അറിയിച്ചിരുന്നു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News