എട്ട് വർഷത്തിനിടെ ഫെൻസിങ് നിർമിക്കാൻ വനംവകുപ്പ് 74.83 കോടി രൂപ ചെലവഴിച്ചെന്ന് വിവരാവകാശ രേഖ

2016-17 മുതൽ 2023-24 വരെ (2025 ജനുവരി വരെ) ഫെൻസിങ് നിർമിക്കാൻ വനംവകുപ്പ് 74.83 കോടി രൂപ ചെലവഴിച്ചുവെന്നാണ് രേഖകൾ പറയുന്നത്.

Update: 2025-04-12 12:37 GMT
Since 2016, 192 people have been killed in elephant attacks in Kerala
AddThis Website Tools
Advertising

കോഴിക്കോട്: എട്ട് വർഷത്തിനിടെ ഫെൻസിങ് നിർമിക്കാൻ വനംവകുപ്പ് 74.83 കോടി രൂപ ചെലവഴിച്ചെന്ന് വിവരാവകാശ രേഖ. ജനവാസ മേഖലകളിലേക്കുള്ള വന്യമൃഗങ്ങളുടെ സഞ്ചാരം നിയന്ത്രിക്കുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഫലപ്രാപ്തിയെക്കുറിച്ച് വനം മന്ത്രി എ. കെ. ശശീന്ദ്രൻ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

2016-17 മുതൽ 2023-24 വരെ (2025 ജനുവരി വരെ) ഫെൻസിങ് നിർമിക്കാൻ വനംവകുപ്പ് 74.83 കോടി രൂപ ചെലവഴിച്ചുവെന്നാണ് രേഖകൾ പറയുന്നത്. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ഫെബ്രുവരി 18ന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

Web Desk

By - Web Desk

contributor

Similar News