ളാഹയിൽ ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞു; ഏഴ് പേർക്ക് പരിക്ക്

ആന്ധ്രാ സ്വദേശികളായ തീർഥാടകരുടെ മിനി ബസാണ് റോഡിലേക്ക് മറിഞ്ഞത്.

Update: 2023-11-21 03:13 GMT
Sabarimala pilgrims bus overturns in Pathanamthitta Seven people injured
AddThis Website Tools
Advertising

പത്തനംതിട്ട∙ ളാഹയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു. ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന ആന്ധ്രാ സ്വദേശികളായ തീർഥാടകരുടെ മിനി ബസാണ് റോഡിലേയ്ക്ക് മറിഞ്ഞത്.

അപകടത്തിൽ ഒരു കുട്ടിയടക്കം ഏഴ് പേർക്ക് പരിക്കേറ്റു. ദർശനം കഴിഞ്ഞ് തിരികെ മടങ്ങവെ പുലർച്ചെ അഞ്ചരയോടെ ‌‌ളാഹയ്ക്കും പുതുക്കടയ്ക്കും ഇടയിലാണ് അപകടമുണ്ടായത്.

റോഡരികിലെ ഡിവൈഡറിലിടിച്ച വാഹനം റോഡിൽ തന്നെ മറിയുകയായിരുന്നു. പരിക്കേറ്റവരിൽ രണ്ടാളുകളെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും മറ്റുള്ളവരെ പെരിനാട് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. 34 പേരാണ് ബസിൽ ഉണ്ടായിരുന്നത്.  

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

Web Desk

By - Web Desk

contributor

Similar News