സഭയുടെ വോട്ടർമാർ മാത്രമല്ല തൃക്കാക്കരയിലുള്ളത്, ജോ ജോസഫ് മെയ്‌വഴക്കമുള്ള സ്ഥാനാർഥി: വെള്ളാപ്പള്ളി
'സഭയുടെ സ്ഥാനാർഥി എന്ന ആരോപണം സൃഷ്ടിയും സംഹാരവും നടത്തുന്നത് മാധ്യമങ്ങളാണ്'
Update: 2022-05-09 16:34 GMT
തൃക്കാക്കര: സഭയുടെ വോട്ടർമാർ മാത്രമല്ല തൃക്കാക്കരയിൽ ഉള്ളതെന്നും മറ്റ് വോട്ടർമാരുമുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ. സഭയുടെ സ്ഥാനാർഥി എന്ന ആരോപണം സൃഷ്ടിയും സംഹാരവും നടത്തുന്നത് മാധ്യമങ്ങളാണ്. ജോ ജോസഫ് മെയ്‌വഴക്കമുള്ള സ്ഥാനാർഥിയെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. വെള്ളാപ്പള്ളിയുടെ അനുഗ്രഹം വാങ്ങാൻ എത്തിയതെന്നാണ് ജോ ജോസഫിന്റെ പ്രതികരിച്ചു. വികസനം വോട്ടാകുമെന്നും നൂറ് ശതമാനം വിജയപ്രതീക്ഷയുണ്ടെന്നും ജോ ജോസഫ് പറഞ്ഞു.
തൃക്കാക്കരയിൽ സ്ഥാനാർഥികളല്ല സഭയാണ് താരമെന്നും തെരഞ്ഞെടുപ്പിലെ എസ്.എൻ.ഡി.പിയുടെ നിലപാട് പുറത്ത് പറയേണ്ട കാര്യമില്ലെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചിരുന്നു.