സന്ദീപ് വാര്യര്‍ക്ക് വധഭീഷണി; എസ്പിക്ക് പരാതി നല്‍കി
സന്ദേശത്തില്‍ മുസ്‌ലിംകളെയും പാണക്കാട് കുടുംബത്തെയും അവഹേളിച്ചെന്ന് പരാതി
Update: 2025-04-14 01:17 GMT


പാലക്കാട്: തനക്കെതിരെ വധഭീഷണിയെന്ന പരാതിയുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. വാട്സ്ആപ്പ് വഴി യുഎഇ നമ്പറിൽ നിന്നാണ് സന്ദേശം ലഭിച്ചത്.
സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിക്ക് സന്ദീപ് വാര്യർ പരാതി നൽകി. സന്ദേശത്തില്‍ പാണക്കാട് കുടുംബത്തെയും മുസ്‌ലിം മത വിഭാഗങ്ങളെയും അവഹേളിച്ചെന്ന് പരാതി.