സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്: ഒരാള്‍ അറസ്റ്റില്‍

2018 ഒക്ടോബർ 27-ന് പുലർച്ചെയായിരുന്നു സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത്. തീ കത്തിച്ചശേഷം ആശ്രമത്തിനുമുന്നിൽ ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും വെച്ചിരുന്നു

Update: 2023-02-21 13:08 GMT
Advertising

തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ.. കുണ്ടമൺകടവ് സ്വദേശി കൃഷ്ണകുമാറിൻറെ അറസ്റ്റാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. ആർഎസ്എസ് നേതാവായിരുന്ന പ്രകാശിൻറെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണ് കുണ്ടമൺകടവ് സ്വദേശിയായ കൃഷ്ണകുമാർ.. ഈ കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെയാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസിലെ അറസ്റ്റ്.. ആത്മഹത്യ പ്രേരണക്കേസിൽ റിമാൻഡിൽ കഴിയുന്ന മറ്റ് പ്രതികളായ ശ്രീകുമാർ, സതികുമാർ, രാജേഷ് എന്നിവരും ആശ്രമം കത്തിക്കൽ കേസിൽ അറസ്റ്റിലാകുമെന്നാണ് സൂചന.

Also Read:സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ പ്രതിയുടെ മരണം; നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റിൽ

2018 ഒക്ടോബർ 27 ന് സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ടത് ഈ പ്രതികളും മരണപ്പെട്ട പ്രകാശും ചേർന്നെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.. പ്രകാശിൻറെ സഹോദരൻ പ്രശാന്ത് ഉൾപ്പെടെയുള്ളവർക്ക് ഇക്കാര്യം അറിയാമായിരുന്നെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.. എന്നാൽ ആദ്യഘട്ടത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയ പ്രശാന്ത് പിന്നീട് കോടതിയിൽ മൊഴി മാറ്റി.. ആശ്രമത്തിൽ റീത്ത് വച്ചത് കൃഷ്ണകുമാറാണെന്നാണ് ക്രൈംബ്രാഞ്ചിൻറെ കണ്ടെത്തൽ.

ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സന്ദീപാനന്ദഗിരി മീഡിയ വണിനോട് പ്രതികരിച്ചു. പ്രകാശിൻറെ ആത്മഹത്യാ കേസിൽ കഴിഞ്ഞ ദിവസമാണ് നാലു ആർഎസ്എസ് പ്രവർത്തകരുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്.. പരസ്ത്രീബന്ധം ആരോപിച്ച് പ്രതികൾ പരസ്യമായി മർദിച്ചതാണ് പ്രകാശ് ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് കണ്ടെത്തൽ.


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News