ഗ്യാലറിയിൽ 100, വിഐപിക്ക് 1000; സന്തോഷ് ട്രോഫി ടിക്കറ്റ് നിരക്ക് ഇങ്ങനെ

ജില്ലയിലെ പ്രധാന കേന്ദ്രങ്ങളായ തിരൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, പൊന്നാനി എന്നിവിടങ്ങളിലെ ആരാധകർക്ക് ടിക്കറ്റ് വാങ്ങാനുള്ള പ്രത്യേക സൗകര്യമൊരുക്കും.

Update: 2022-04-07 14:50 GMT
Advertising

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ടിക്കറ്റ് വില നിശ്ചയിച്ചു. ഇന്ന് കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന സംഘാടക സമിതി യോഗത്തിലാണ് ടിക്കറ്റ് വില തീരുമാനിച്ചത്. സബ് കമ്മിറ്റി യോഗം പ്രാഥമിക ടിക്കറ്റ് വില നേരത്തെ നിശ്ചയിച്ചിരുന്നു. ആ വില കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ഗ്യാലറിക്ക് ഒരു മത്സരത്തിന് 100 രൂപയും കസേരക്ക് ഒരു മത്സരത്തിന് 250 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതേ ഇനത്തിൽ സീസൺ ടിക്കറ്റിന് 1000 രൂപയും 2500 രൂപയുമാണ് നിരക്ക്. വിഐപി. കസേരക്ക് 1000 രൂപയും അതിന്റെ സീസൺ ടിക്കറ്റിന് 10,000 രൂപയുമാണ്. മൂന്ന് പേർക്ക് കയറാവുന്ന 25,000 ത്തിന്റെ വിഐപി. ടിക്കറ്റും ലഭ്യമാണ്. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ ഗ്യാലറി ടിക്കറ്റ് മാത്രമാണ് ഉള്ളത്. ഗ്യാലറി ടിക്കറ്റിന് ഒരു മത്സരത്തിന് 50 രൂപയും സീസൺ ടിക്കറ്റിന് 400 രൂപയുമാണ് വിലയായി നിശ്ചിയിച്ചിരിക്കുന്നത്.

ടിക്കറ്റ് വിൽപന ഒൺലൈൻ, ബാങ്ക്, കൗണ്ടർ എന്നിവ വഴിയാണ് നടക്കുക. ഏത് ഓൺലൈൻ വഴിയാണ് വിൽപന എന്ന് തീരുമാനിച്ച് അറിയിക്കും. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളായ തിരൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, പൊന്നാനി എന്നിവിടങ്ങളിലെ ആരാധകർക്ക് ടിക്കറ്റ് വാങ്ങാനുള്ള പ്രത്യേക സൗകര്യമൊരുക്കും. ടിക്കറ്റ് വിൽപനക്ക് ഗ്രാമീണ ബാങ്ക്, സഹകരണ ബാങ്ക് എന്നിവവഴി നടത്തുന്ന കാര്യം ആലോചിക്കുന്നുണ്ട്.

ടിക്കറ്റ് വില:

മഞ്ചേരി പയ്യനാട് സ്റ്റേഡിയം

ഗ്യാലറി - 100 ഒരാൾക്ക്

ഗ്യാലറി സീസൺ ടിക്കറ്റ് - 1000 ഒരാൾക്ക്

കസേര - 250 ഒരാൾക്ക്

കസേര സീസൺ ടിക്കറ്റ് - 2500 ഒരാൾക്ക്

വിഐപി ടിക്കറ്റ് - 1000 ഒരാൾക്ക്

വിഐപി സീസൺ ടിക്കറ്റ് - 10,000 ഒരാൾക്ക്

വിവിഐപി. ടിക്കറ്റ് - 25,000

മലപ്പുറം കോട്ടപ്പടി:

ഗ്യാലറി - 50

സീസൺ ടിക്കറ്റ് ഗ്യാലറി - 400


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News