സരിൻ കോൺ​ഗ്രസ് നേതൃത്വത്തിന് 'കീഴടങ്ങണം'; തിരുവഞ്ചൂർ രാധാകൃഷ്ണൻ

പാർട്ടി തീരുമാനത്തിന് വിധേയപ്പെട്ടുപ്പോവുക എന്നതാണ് ഉത്തരവാദിത്തമെന്നും തിരുവഞ്ചൂർ

Update: 2024-10-16 16:03 GMT
അമ്മയെ കൊന്ന ശേഷം അമ്മയല്ലേയെന്ന് കരയുന്ന നിലപാടാണ് സി.പി.എമ്മിന്‍റേത്; ആകാശപാത പദ്ധതിയിൽ രൂക്ഷ വിമർശനവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ
തിരുവഞ്ചൂർ 
AddThis Website Tools
Advertising

തിരുവനന്തപുരം: കോൺ​ഗ്രസുമായി ഇടഞ്ഞുനിൽക്കുന്ന പി. സരിൻ നേതൃത്വത്തിന് കീഴടങ്ങണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. പാർട്ടി തീരുമാനത്തിന് വിധേയപ്പെട്ടുപ്പോവുക എന്നതാണ് ഉത്തരവാദിത്തമെന്നും കോൺഗ്രസ്‌ സ്ഥാനാർഥിക്കായി പ്രവർത്തിക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു.

നേതൃത്വത്തിന്റെ തീരുമാനം മറികടന്ന് സരിൻ പോകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സരിന്റെ വിഷയത്തിൽ പാർട്ടി തീരുമാനം കാത്തിരുന്നു കാണാമെന്ന് പറഞ്ഞ തിരുവഞ്ചൂർ തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളുടെ അഭിപ്രായം കേട്ടാണ് ഹൈക്കമാൻഡിന് ലിസ്റ്റ് കൈമാറിയതെന്നും വ്യക്തമാക്കി.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

Web Desk

By - Web Desk

contributor

Similar News