പ്രിയങ്കയെ നേരിടാന്‍ സത്യൻ മൊകേരി; വയനാട് ഉപതെരഞ്ഞെടുപ്പില്‍ എൽഡിഎഫ് സ്ഥാനാർഥി

മുൻപ് വയനാട്ടിൽ മത്സരിച്ചപ്പോൾ 20,400 വോട്ടുകൾക്ക് മാത്രമാണ് പരാജയപ്പെട്ടതെന്നും ഇന്ദിരാ ഗാന്ധി, രാഹുൽ ഗാന്ധി, കെ. കരുണാകരൻ ഉൾപ്പെടെയുള്ളവരെല്ലാം പരാജയപ്പെട്ടിട്ടുണ്ടെന്നും സത്യൻ മൊകേരി

Update: 2024-10-17 13:13 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ സത്യൻ മൊകേരി എൽഡിഎഫ് സ്ഥാനാർഥി. സിപിഐ എക്‌സിക്യൂട്ടീവ് തീരുമാനം സംസ്ഥാന കൗൺസിൽ അംഗീകരിച്ചു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആണു പ്രഖ്യാപനം നടത്തിയത്. 

പ്രിയങ്ക ഗാന്ധിയെ യുഡിഎഫ് സ്ഥാനാര്‍ഥിയായി കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഏകകണ്ഠമായാണ് സത്യന്‍ മൊകേരിയെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചതെന്ന് ബിനോയ് വിശ്വം പറഞ്ഞു. മണ്ഡലത്തെ നന്നായി അറിയുന്ന ആളാണ് മൊകേരിയെന്നും അദ്ദേഹം പറഞ്ഞു.

ശുഭാപ്തി വിശ്വാസത്തോടെയാണ് മത്സരത്തിന് ഇറങ്ങുന്നതെന്ന് സത്യൻ മൊകേരി പറഞ്ഞു. മുൻപുള്ള അനുഭവങ്ങൾ ശക്തമാണ്. മുൻപ് വയനാട്ടിൽ മത്സരിച്ചപ്പോൾ 20,400 വോട്ടുകൾക്ക് മാത്രമാണ് പരാജയപ്പെട്ടത്. അതു മനസിൽ വച്ചുകൊണ്ട് ജയിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് മത്സരമെന്നും പ്രിയങ്ക ഗാന്ധി പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാ ഗാന്ധി, രാഹുൽ ഗാന്ധി, കെ. കരുണാകരൻ ഉൾപ്പെടെയുള്ളവരെല്ലാം പരാജയപ്പെട്ടിട്ടുണ്ടെന്നും സത്യൻ മൊകേരി പറഞ്ഞു.

Summary: Sathyan Mokeri LDF candidate in Wayanad Lok Sabha by-election

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News