കോട്ടയത്ത് കൈക്കൂലിക്കേസിൽ സ്‌കൂൾ ഹെഡ്‍മാസ്റ്റർ പിടിയിൽ

പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്

Update: 2023-08-18 07:20 GMT
Editor : Lissy P | By : Web Desk
School head master arrested in Kottayam bribery case,കോട്ടയത്ത് കൈക്കൂലിക്കേസിൽ സ്‌കൂൾ ഹെഡ് മാസ്റ്റർ പിടിയിൽ,കൈക്കൂലിക്കേസിൽ സ്‌കൂൾ ഹെഡ് മാസ്റ്റർ പിടിയിൽ,
AddThis Website Tools
Advertising

കോട്ടയം: കോട്ടയത്ത് കൈക്കൂലി കേസിൽ സ്‌കൂൾ ഹെഡ്മാസ്റ്ററെ വിജിലൻസ് അറസ്റ്റ് ചെയ്തു.കോട്ടയം സി.എൻ.എ എൽപി സ്‌കൂളിലെ ഹെഡ് മാസ്റ്റർ സാം.ടി.ജോൺസണാണ് പിടിയിലായത്. മറ്റൊരു സ്‌കൂളിലെ അധ്യാപികയുടെ സർവീസ് ക്രമവത്കരിച്ച് കൊടുക്കുന്നതിന് എ.ഇ.ഒക്ക് നൽകാനെന്ന പേരിൽ പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്.

രാസ പരിശോധനയിലും നോട്ടുകൾ വാങ്ങിയതെന്ന് തെളിഞ്ഞിട്ടുണ്ട്. കോട്ടയത്തെ എ.ഇ.ഒ ഓഫീസിലും വിജിലൻസ് സമാന്തരമായ പരിശോധന നടത്തിയിരുന്നു.എ.ഇ.ഒ രണ്ടാം പ്രതിയായി എഫ്.ഐ.ആറിൽ ചേർത്തിട്ടുണ്ട്. അധ്യാപകനെ വൈകിട്ട് കോടതിയിൽ ഹാജരാക്കുമെന്ന് വിജിലൻസ് അറിയിച്ചു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News