വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; നാളെ നടത്താനിരുന്ന സത്യാഗ്രഹ സമരം ഒഴിവാക്കി ഹർഷിന

കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം

Update: 2023-10-20 14:56 GMT
Advertising

കോഴിക്കോട്: പ്രസവശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിന നാളെ നടത്താനിരുന്ന സത്യാഗ്രഹ സമരം ഒഴിവാക്കി. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. പ്രോസിക്യൂഷൻ അനുമതിക്കുള്ള അപേക്ഷ ഈ മാസം 28ന് സർക്കാറിലേക്ക് അയക്കുമെന്ന് കമ്മീഷണർ സമരസമിതിക്ക് ഉറപ്പ് നൽകി. കുറ്റക്കാർ ഒരു കാരണവശാലും സംരക്ഷിക്കപ്പെടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

പൊലീസ് കുറ്റക്കാരെന്ന് കണ്ടെത്തിയവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടിയുള്ള അപേക്ഷ കമ്മിഷണർ ഓഫീസിൽ നിന്ന് തിരിച്ചയച്ച സാഹചര്യത്തിലായിരുന്നു ഹർഷിന നാളെ സമരം പ്രഖ്യാപിച്ചിരുന്നത്. ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരും കുറ്റക്കാരാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇവരെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാരിൽ നിന്ന് അനുമതി ലഭിച്ചാലേ പൊലീസിന് കോടതിയിൽ കുറ്റപത്രം നൽകാനാകൂ.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News