രണ്ടാം പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞ 20ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ

ചടങ്ങില്‍ പങ്കെടുക്കുക പ്രത്യേക ക്ഷണിതാക്കള്‍ മാത്രം; പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല

Update: 2021-05-08 15:13 GMT
Editor : Shaheer | By : Web Desk
Advertising

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞ 20ന് നടക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് ചടങ്ങ്. കോവിഡ് പശ്ചാത്തലത്തിൽ സ്റ്റേഡിയത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ല.

20ന് വൈകീട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ പ്രത്യേകം ക്ഷണിക്കപ്പെട്ടവർക്ക് മാത്രമേ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രവേശനമുണ്ടാകൂ.

ചടങ്ങിനു മുന്നോടിയായി മന്ത്രിമാരുടെയും വകുപ്പുകളുടെയും കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും. സിപിഐക്ക് നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറുമാണ് ധാരണയായിട്ടുള്ളത്. മന്ത്രിസഭയിൽ 21 അംഗങ്ങൾ വരെ ആകാമെന്ന് സിപിഎം-സിപിഐ ചർച്ചയിൽ ധാരണയായിട്ടുണ്ട്. മറ്റു ഘടകകക്ഷികളോടുകൂടി ചർച്ച ചെയ്ത ശേഷമാകും ഇക്കാര്യത്തിൽ അവസാന തീരുമാനം കൈക്കൊള്ളുക. ഏകാംഗ കക്ഷികൾക്ക് മന്ത്രിസ്ഥാനം ഉണ്ടാകില്ലെന്നാണ് അറിയുന്നത്.

17ന് എൽഡിഎഫ് യോഗവും 18ന് സിപിഎം സംസ്ഥാന കമ്മിറ്റി യോഗവും ചേരുന്നുണ്ട്. സിപിഎം യോഗത്തോടെ മന്ത്രിസഭയുടെ അന്തിമചിത്രം പുറത്തുവന്നേക്കും.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News