ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യൻ ബിജെപിയിൽ ചേർന്നു
എൻഡിഎ സംഘടിപ്പിച്ച ക്രിസ്തുമസ് സ്നേഹ സംഗമത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരനിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്.
Update: 2023-12-30 10:11 GMT
പത്തനംതിട്ട: ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യൻ ബിജെപി അംഗത്വം സ്വീകരിച്ചു. എൻഡിഎയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടന്ന ക്രിസ്തുമസ് സ്നേഹ സംഗമത്തിൽ ആണ് കേന്ദ്രമന്ത്രി വി. മുരളീധരനിൽ നിന്ന് അംഗത്വം സ്വീകരിച്ചത്.
ക്രിസ്മസിനോടനുബന്ധിച്ച് ബിജെപി നേതൃത്വത്തിൽ വിവിധയിടങ്ങളിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു പത്തനംതിട്ടയിലെ പരിപാടിയും. ഈ ആഘോഷത്തിൽ വച്ചാണ് ഫാ. ഷൈജു കുര്യൻ ബിജെപിയിൽ അംഗത്വമെടുത്തത്.
ഫാ. ഷൈജു കുര്യനൊപ്പം 47 ക്രിസ്ത്യൻ കുടുംബങ്ങളും ബിജെപിയിൽ ചേർന്നിട്ടുണ്ട്. ഓർത്തഡോക്‌സ് സഭാ വലിയ മെത്രാപൊലീത്ത കുര്യാക്കോസ് മാർ ക്ലിമ്മിസ് അടക്കമുള്ളവർ പങ്കെടുത്ത ചടങ്ങിന്റെ വേദിയിൽ വച്ചായിരുന്നു ഫാ. ഷൈജു കുര്യൻ ബിജെപിയിൽ അംഗത്വമെടുത്തത്.