സ്കൂളിൻ്റെ അക്കാദമിക് അന്തരീഷത്തെ തകർക്കുന്നു; പാലാ അന്തിനാട് ഗവൺമെന്റ് യുപി സ്കൂളിലേ ഏഴ് അധ്യാപകരെ സ്ഥലംമാറ്റി
അധ്യാപകർ തമ്മിലുള്ള വഴക്ക് കുട്ടികളൾക്ക് മാനസികാഘാതം സൃഷ്ടിച്ചെന്നാണ് വിലയിരുത്തൽ
Update: 2025-04-05 14:29 GMT

പ്രതീകാത്മക ചിത്രം

കോട്ടയം: പാലാ അന്തിനാട് ഗവൺമെന്റ് യുപി സ്കൂളിലേ ഏഴ് അധ്യാപകരെ സ്ഥലംമാറ്റി. അധ്യാപകരുടെ പെരുമാറ്റം സ്കൂളിൻ്റെ അക്കാദമിക് അന്തരീഷത്തെ തകർക്കുന്നുവെന്ന ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. പ്രധാന അധ്യാപിക ഒഴികെയുള്ള മുഴുവൻ അധ്യാപകരെയും സ്ഥലംമാറ്റിയിട്ടുണ്ട്. അധ്യാപകർ തമ്മിലുള്ള വഴക്ക് കുട്ടികളൾക്ക് മാനസികാഘാതം സൃഷ്ടിച്ചെന്നാണ് വിലയിരുത്തൽ.