മുഖ്യമന്ത്രി എത്തുന്നു; പാലക്കാട് ഏഴ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ

പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് തീരുമാനം.

Update: 2023-02-13 03:40 GMT
മുഖ്യമന്ത്രി എത്തുന്നു; പാലക്കാട് ഏഴ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ
AddThis Website Tools
Advertising

പാലക്കാട്: ജില്ലയിൽ ഏഴ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ. മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിൽ എത്തുന്ന പശ്ചാത്തലത്തിലാണ് പൊലീസ് നീക്കം. പാലക്കാട് സൗത്ത് പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് തീരുമാനം.

രണ്ട് ഏരിയ കമ്മിറ്റി ഓഫീസുകളുടെ ഉദ്ഘാടനമടക്കം പാലക്കാട് മൂന്ന് പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക. കഴിഞ്ഞദിവസം കൊച്ചിയിലടക്കമുള്ള ജില്ലകളിൽ യൂത്ത് കോൺ​ഗ്രസിന്റെ നേതൃത്വത്തിൽ വലിയ പ്രതിഷേധം നടന്നിരുന്നു.

ഇത്തരമൊരു സാഹചര്യം പാലക്കാടും ഉണ്ടാവാതിരിക്കാനാണ് കരുതൽ തടങ്കൽ. രാവിലെ 11ഓടെയാണ് മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി. പാലക്കാട് ഏരിയ കമ്മിറ്റിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിർവഹിക്കുക.

ഇവിടേക്ക് എത്തുമ്പോൾ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഈ സാഹചര്യത്തിലാണ് നടപടി.


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

Web Desk

By - Web Desk

contributor

Similar News