സംവിധായകൻ വി.കെ പ്രകാശിനെതിരെ കേസെടുത്ത് പൊലീസ്

പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്

Update: 2024-08-29 18:33 GMT
Sexual assault case: Director VK Prakash granted anticipatory bail, latest news malayalam, ലൈംഗികാതിക്രമക്കേസ്: സംവിധായകൻ വി.കെ പ്രകാശിന് മുൻകൂർ ജാമ്യം
AddThis Website Tools
Advertising

കൊല്ലം: ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ വി.കെ പ്രകാശിന് എതിരെ കേസെടുത്ത് പൊലീസ്. കൊല്ലം പള്ളിത്തോട്ടം പൊലീസ് ആണ് കേസ് എടുത്തത്. IPC 354 A (1) i വകുപ്പാണ് ചുമത്തിയത്. 

കേസ് നാളെ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും. പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. ലൈംഗിക അതിക്രമമാണ് വി കെ പ്രകാശിനു മേൽ ചുമത്തിയിട്ടുള്ളത്. 

സിനിമയുടെ കഥ പറയാനായി എത്തിയപ്പോൾ കടന്നുപിടിച്ചുവെന്നാണ് യുവ കഥാകാരിയുടെ പരാതി. 2022 ൽ കൊല്ലത്തെ ഹോട്ടലിൽ വെച്ചാണ് സംഭവമെന്നും അഭിനയം പഠിപ്പിക്കാമെന്ന് പറഞ്ഞ് ശരീരത്തിൽ പിടിച്ച് ചുംബിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.

അഭിനയിക്കാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ച് സീൻ അഭിനയിക്കാൻ ആവശ്യപ്പെട്ടായിരുന്നു അതിക്രമമെന്നും പരാതിപ്പെടാതിരിക്കാനായി അക്കൗണ്ടിലേക്ക് പണം അയച്ചെന്നും യുവതിയുടെ വെളിപ്പെടുത്തൽ. സിനിമാ മേഖലയില്‍ നേരിട്ട അതിക്രമങ്ങള്‍ സ്ത്രീകള്‍ ഓരോന്നായി വെളിപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് വി.കെ പ്രകാശിനുമെതിരെ ആരോപണം ഉയരുന്നത്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News