കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് സുധാകരൻ തുടരട്ടെ: തരൂര്‍
ഉപതെരഞ്ഞെടുപ്പിലടക്കം സുധാകരന്‍റെ നേതൃത്വത്തിൽ വലിയ നേട്ടം ഉണ്ടായിട്ടുണ്ടെന്നും തരൂർ
ഡല്‍ഹി: കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് കെ. സുധാകരൻ തുടരട്ടെ എന്ന് ശശി തരൂർ എംപി. പാർട്ടിയിൽ ഐക്യമുണ്ടാക്കാൻ കെപിസിസി പ്രസിഡന്‍റിനെ മാറ്റേണ്ടതില്ല. ഉപതെരഞ്ഞെടുപ്പിലടക്കം സുധാകരന്‍റെ നേതൃത്വത്തിൽ വലിയ നേട്ടം ഉണ്ടായിട്ടുണ്ടെന്നും തരൂർ പറഞ്ഞു.
കെപിസിസിയിൽ സമഗ്ര അഴിച്ചുപണിക്കൊരുങ്ങുകയാണ് ഹൈക്കമാന്‍ഡ്. പുതിയ അധ്യക്ഷനെ അടുത്ത മാസം പ്രഖ്യാപിക്കും. അടൂർ പ്രകാശ്,ബെന്നി ബെഹനാൻ, കെ.മുരളീധരൻ എന്നിവയുടെ പേരാണ് സജീവപരിഗണനയിൽ. ഹൈക്കമാൻഡ് വിളിച്ച യോഗത്തിൽ നിന്നും മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വിട്ടുനിൽക്കാനാണ് സാധ്യത.
അഹമ്മദാബാദിൽ ഏപ്രിലിൽ നടക്കുന്ന എഐസിസി സമ്മേളനത്തിന് മുമ്പായി കെപിസിസി പുനസംഘടിപ്പിക്കാനാണ് തീരുമാനം. കെ.സുധാകരനെ വിശ്വാസത്തിലെടുത്ത് കെ പിസിസി അധ്യക്ഷസ്ഥാനത്ത് നിന്നും മാറ്റുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. അടൂർ പ്രകാശ്, ബെന്നി ബഹനാൻ, കെ.മുരളീധരൻ എന്നിവയുടെ പേരാണ് സജീവപരിഗണനയിൽ. അധ്യക്ഷ സ്ഥാനത്തേക്ക് കൊടിക്കുന്നിൽ സുരേഷ് ആവശ്യം ഉന്നയിച്ചെങ്കിലും മല്ലികാർജുൻ ഖാർഗെ കൈയൊഴിഞ്ഞു. രാഹുൽ ഗാന്ധി,പ്രിയങ്ക ഗാന്ധി,കെ.സി വേണുഗോപാൽ എന്നിവർ ശ്രദ്ധ പുലർത്തുന്ന മണ്ഡലമായതിൽ ഇക്കാര്യത്തിൽ കൂടിയാലോചന വേണമെന്ന നിലപാടിലാണ് ഖാർഗെ.
മുല്ലപ്പള്ളി,വി.എംസുധീരൻ,കെ. സുധാകരൻ എന്നിവർ ഒരേ സമുദായത്തിൽ നിന്നുള്ളവരാണെങ്കിലും തിരുവിതാംകൂറിലേയും സമുദായസംഘടനയുടേയും പിൻബലമിവർക്കില്ലൈന്ന് അടൂർ പ്രകാശ് വാദിക്കുന്നു. സമുദായ കാർഡും തെരഞ്ഞെടുപ്പ് മാനേജ്മെൻ്റ് ഗുണവും ഉയർത്തിക്കാട്ടിയാണ് അധ്യക്ഷസ്ഥാനത്തേക്ക് സ്വയം പോരാടുന്നത്. 10 ഡിസിസി അധ്യക്ഷന്മാരെ മാറ്റി പുതിയവരെ നിയോഗിക്കും. മുല്ലപ്പള്ളി ഇടഞ്ഞ് നിൽക്കുന്നത് നേതൃത്വത്തിന് പുതിയ വെല്ലുവിളി സൃഷ്ടിച്ചിട്ടുണ്ട്.