കുട്ടിക്ക് പണി കൊടുത്തെന്ന് ആയമാർ തമ്മിൽ സംസാരിച്ചു; ശിശുക്ഷേമ സമിതിയിലെ ക്രൂരതയുടെ കൂടുതല്‍ വിവരങ്ങൾ പുറത്ത്
ശിശുക്ഷേമ സമിതിയിലെ 70 ജീവനക്കാരുടെ മൊഴിയെടുത്ത ശേഷമാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.
തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിൽ രണ്ടര വയസ്സുകാരിക്ക് നേരിട്ട ക്രൂരത ആയമാർ മറച്ചുവെച്ചത് ഒരാഴ്ചയോളം.
കുട്ടിക്ക് "പണി കൊടുത്തു " എന്ന് ആയമാർ തമ്മിൽ സംസാരിച്ചു. സംഭവത്തിൽ ശിശുക്ഷേമ സമിതിയോട് ബാലാവകാശ കമ്മീഷനും റിപ്പോർട്ട് തേടി.
ശിശുക്ഷേമ സമിതിയിലെ 70 ജീവനക്കാരുടെ മൊഴിയെടുത്ത ശേഷമാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. കഴിഞ്ഞമാസം 24ന് ഒരു വിവാഹ വേദിയിൽ വെച്ച് കുഞ്ഞിനെ ഉപദ്രവിച്ച കാര്യം ഒന്നാംപ്രതിയായ അജിത മറ്റ് രണ്ടു പ്രതികളായ സിന്ധുവിനോടും മഹേശ്വരിയോടും പറഞ്ഞു. കിടക്കയിൽ സ്ഥിരമായി മൂത്രമൊഴിക്കുന്ന ആൾക്ക് പണികൊടുത്തു എന്നായിരുന്നു പറഞ്ഞത്.
ഒരാഴ്ച കഴിഞ്ഞ് ഷിഫ്റ്റ് മാറി അടുത്ത ആയ എത്തി കുഞ്ഞിനെ കുളിപ്പിച്ചപ്പോഴാണ് സ്വകാര്യ ഭാഗങ്ങളിലെ മുറിവ് കണ്ടത്.
പ്രതികളായ മൂന്ന് ആയമാരും ഇടത് അനുഭാവമുള്ളവരാണ്. ഇതിൽ മഹേശ്വരി കുട്ടികളോട് മോശമായി പെരുമാറിയതിന് മുമ്പും നടപടി നേരിട്ടിട്ടുണ്ട്. ഇവരെ ജില്ലയ്ക്ക് പുറത്ത് നിയമിച്ചെങ്കിലും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഒരുമാസത്തിനകം തിരികെ ശിശുക്ഷേമ സമിതിയിൽ തന്നെ എത്തി.
Watch Video Report