'ചെക്കനെന്ത് കിട്ടും..? പണി കിട്ടും' ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ ഹ്രസ്വ ചിത്രവുമായി ഫെഫ്ക
സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന സ്ത്രീധന-ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ ഹ്രസ്വ ചിത്രവുമായി ഫെഫ്ക
Update: 2021-07-11 07:15 GMT
സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ ഹ്രസ്വ ചിത്രവുമായി ഫെഫ്ക. സ്ത്രീധന സമ്പ്രദായത്തിനും ഗാര്‍ഹിക പീഡനങ്ങള്‍ക്കുമെതിരെയുള്ള സന്ദേശമാണ് മലയാള ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഫെഫ്ക ഹ്രസ്വ ചിത്രം കൊണ്ട് ഉദ്ദേശിക്കുന്നത്.
മോഹന്‍ ലാല്‍ തന്‍റെ ഫേസ്ബുക് പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ നിഖില വിമല്‍, വെങ്കിടേഷ് വി.പി, പൃഥ്വിരാജ് എന്നിവര്‍ അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‍കയ്ക്കൊപ്പം ഇന്ത്യന്‍ ആഡ്‍ഫിലിം മേക്കേഴ്സും ഹ്രസ്വചിത്രത്തിന്‍റെ നിര്‍മ്മാണത്തില്‍ പങ്കാളികളായിട്ടുണ്ട്. വനിതാ ശിശുവികസന വകുപ്പിനുവേണ്ടിയാണ് ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്.