സ്ത്രീ രോഗങ്ങളിൽ ഹോമിയോപ്പതിയുടെ സാധ്യതകളേറെ: ഐ.എച്ച്.കെ സെമിനാർ

സംസ്ഥാനത്തെ വനിതാ ഹോമിയോ ഡോക്ടർമാരുടെ വാർഷിക കണ്‍വെന്‍ഷന്‍ കൊച്ചിയില്‍ സാമൂഹ്യ പ്രവർത്തക ഡോ. ഗീത ജേക്കബ് ഉദ്ഘാടനം ചെയ്തു

Update: 2025-04-06 14:14 GMT
Editor : സനു ഹദീബ | By : Web Desk
സ്ത്രീ രോഗങ്ങളിൽ ഹോമിയോപ്പതിയുടെ സാധ്യതകളേറെ: ഐ.എച്ച്.കെ സെമിനാർ
AddThis Website Tools
Advertising

കൊച്ചി: സ്ത്രീകളിലെ ശാരീരികവും മാനസികവുമായ രോഗങ്ങൾക്കുള്ള ചികിൽസയിൽ ഹോമിയോപ്പതിയുടെ സാധ്യതകൾ ഏറെയാണെന്നും പാർശ്വഫലരഹിതമായ ഈ ചികിൽസാരീതിയെ പ്രോൽസാഹിപ്പിക്കണമെന്നും ഐഎച്ച്കെ സിന്ദൂരം ശാസ്ത്ര സെമിനാർ. ഐഎച്ച്കെ വനിതാ ഡോക്ടർമാരുടെ ശാഖയായ സിന്ദൂരം ആനുവൽ കൺവൻഷൻ എറണാകുളം ഹോട്ടൽ സൗത്ത് റീജൻസിയിൽ പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റും സോഷ്യൽ ആക്ടിവിസ്റ്റുമായ ഡോ. ഗീതാ ജേക്കബ് ഉദ്ഘാടനം ചെയ്തു.

ഏപ്രിൽ 10 ലോകഹോമിയോപ്പതി ദിനത്തോടനുബന്ധിച്ച് ഐഎച്ച്കെ സംഘടിപ്പിക്കുന്ന ഒരാഴ്ചത്തെ ഹോമിയോപ്പതിവാരാചരണത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരളയുടെ സംസ്ഥാന പ്രസിഡൻ്റ് ഡോ. കൊച്ചുറാണി വർഗീസ് ഉദ്ഘാടനം ചെയ്തു. സിന്ദൂരം സംസ്ഥാന പ്രസിഡൻ്റ് ഡോ. വിനിത കെ.എൽ അധ്യക്ഷയായിരുന്നു.

കേരളത്തിലെ 75 യൂണിറ്റുകളിൽ നിന്നുള്ള സിന്ദൂരം കോർഡിനേറ്റർമാരും സിന്ദൂരം അംഗങ്ങളും പങ്കെടുത്ത പരിപാടിയിൽ എറണാകുളം സിറ്റിപോലീസ് വിമൻ സെൽ ടീം സ്വയരക്ഷാപരിശീലന ക്ലാസ് എടുത്തു. സിന്ദൂരം ഈ വർഷം നടത്തിയ വിവിധ മത്സരപരിപാടികളിൽ വിജയികളായവരെ അനുമോദിച്ചു. ഐഎച്ച്കെ ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് അസ്‌ലം, ഐഎച്ച്കെ സംസ്ഥാന ട്രഷറർ ഡോ. രാജേഷ്, സിന്ദൂരം മദ്ധ്യമേഖലാ വൈസ് പ്രസിഡൻ്റ് ഡോ. ശീതൾ മുതലായവരും മുതിർന്ന സിന്ദൂരം നേതാക്കളും സംബന്ധിച്ചു.സിന്ദൂരം സംസ്ഥാന സെക്രട്ടറി ഡോ. ഇന്ദുജ സ്വാഗതവും സിന്ദൂരം സംസ്ഥാന ട്രഷറർ ഡോ. രാഖി നന്ദിയും അറിയിച്ചു.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News