സുധാഞ്ജലിയുമായി ശ്രീശങ്കരാചാര്യ സർവകാലശാലയിലെ പൂർവ വിദ്യാര്‍ഥികളും അധ്യാപകരും
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകാലശാല തുറവൂർ കേന്ദ്രത്തിലെ പൂർവ വിദ്യാർഥികളും അധ്യാപകരുമാണ് അനുസ്മരണം സംഘടിപ്പിച്ചത്
തുറവൂർ: അന്തരിച്ച ഹിന്ദിഎഴുത്തുകാരിയും അധ്യാപികയുമായ ഡോ. ബി സുധയെ അനുസ്മരിച്ച് തുറവൂർ കേന്ദ്രത്തിലെ പൂർവ വിദ്യാർഥികളും അധ്യാപകരും. സുധാഞ്ജലി എന്ന പേരിലാണ് സംഘടിപ്പിച്ചത്.
ഹിന്ദി എഴുത്തുകാരിയും കുസാറ്റ് ഹിന്ദി വിഭാഗം മുൻ മേധാവിയുമായ ഡോ. വനജ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻ.സി.ഇ.ആർ.ടി സാമൂഹ്യ ശാസ്ത്ര -മാനവിക വിഷയങ്ങളുടെ വിഭാഗം മേധാവി ഡോ. ദേവിപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ഹിന്ദി ഭാഷയിലെ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്ന ഡോ. സുധയുടെ വേർപാട് തീരാനഷ്ടമാണെന്ന് യോഗം വിലയിരുത്തി.
ദക്ഷിണ ഭാരത് ഹിന്ദി പ്രചാര സഭ, സംസ്‌കൃത സർവകലാശാല, കോഴിക്കോട് സർവകാലശാല, കേന്ദ്രസർവകലാശാല എന്നിവിടങ്ങളിലാണ് ഡോ. സുധ സേവനമനുഷ്ഠിച്ചിരുന്നത്. ഗീതാകുമാരി, ഡോ.ബിച്ചു എക്സ്. മലയിൽ, ഡോ. എൽ. സുധർമണി, ഡോ. ഷാജി ഷണ്മുഖം, ഡോ. പി. വി. ഓമന, ഡോ. ശോഭന, ഡോ. രാമചന്ദ്രൻ, ഡോ. ബീന, ലിസമ്മ, ഡോ. ആശ, ദീപ്തി, എലിസബത്ത്, രഘുകുമാർ, ഡി.ധനസുമോദ് എന്നിവർ സംസാരിച്ചു. ഡോ. ബി. സുധയുടെ മകൻ രോഹിത് ബാലൻ പങ്കെടുത്തു.