സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍;എല്ലാവരും മുണ്ട് മുറുക്കി ഉടുക്കണമെന്ന് ധനമന്ത്രി

കോവിഡ് സാഹചര്യത്തില്‍ 14 ലക്ഷം പ്രവാസികള്‍ സംസ്ഥാനത്ത് തിരിച്ചെത്തി. നികുതിയടക്കാന്‍ ജനങ്ങള്‍ മടിക്കുകയാണ്.

Update: 2021-06-22 15:15 GMT
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍;എല്ലാവരും മുണ്ട് മുറുക്കി ഉടുക്കണമെന്ന് ധനമന്ത്രി
AddThis Website Tools
Advertising

സംസ്ഥാനം വലിയ സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് കടന്നുപോവുന്നതെന്ന് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍. എന്നാല്‍ സാര്‍വത്രിക വാക്‌സിനേഷനാണ് ബജറ്റില്‍ കൂടുതല്‍ പരിഗണന നല്‍കിയത്.

കോവിഡ് സാഹചര്യത്തില്‍ 14 ലക്ഷം പ്രവാസികള്‍ സംസ്ഥാനത്ത് തിരിച്ചെത്തി. നികുതിയടക്കാന്‍ ജനങ്ങള്‍ മടിക്കുകയാണ്. സംസ്ഥാനത്തിന്റെ വരുമാനം കുറയുന്ന സ്ഥിതിയാണ് നിലവിലുള്ളത്. എല്ലാവരും മുണ്ട് മുറുക്കി ഉടുക്കണമെന്നും ധനകാര്യമന്ത്രി പറഞ്ഞു.

പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്നും മന്ത്രി വ്യക്തമാക്കി.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News