പാഴ്‌സൽ പൊതികളിൽ ഭക്ഷണം പാകം ചെയ്‌ത സമയമില്ല; ആറ് സ്ഥാപനങ്ങൾ പൂട്ടിച്ച് ഭക്ഷ്യവകുപ്പ്
114 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി
Update: 2024-01-24 10:20 GMT
തിരുവനന്തപുരം: സംസ്ഥാനവ്യാപകമായി ഭക്ഷണം പാഴ്സൽ നൽകുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന.114 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കാത്ത ആറ് സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു. 791 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്
പാഴ്സൽ കവറിനു മുകളിൽ സ്റ്റിക്കറോ ലേബലോ ഒട്ടിക്കാത്ത സ്ഥാപനങ്ങൾക്കെതിരെയാണ് നടപടിയെടുത്തത്. ഭക്ഷണ പാഴ്സലിൽ പാചകം ചെയ്ത സമയവും തീയതിയും രേഖപ്പെടുത്തണമെന്നായിരുന്നു നിർദേശം. ഇത് പാലിക്കാത്ത സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.