'കടയില്‍ പോകണമെങ്കില്‍ നിബന്ധന കര്‍ശനമായി പാലിക്കണം'; നിലപാട് മാറ്റില്ലെന്ന് മന്ത്രി വീണ ജോര്‍ജ്

നിയമസഭയിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. ഉത്തരവ് തിരുത്താത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി

Update: 2021-08-05 08:18 GMT
കടയില്‍ പോകണമെങ്കില്‍ നിബന്ധന കര്‍ശനമായി പാലിക്കണം; നിലപാട് മാറ്റില്ലെന്ന് മന്ത്രി വീണ ജോര്‍ജ്
AddThis Website Tools
Advertising

കടകളിൽ പോകാൻ കർശന നിബന്ധന വെച്ച സർക്കാർ ഉത്തരവ് തിരുത്തില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. വാക്സിൻ രേഖ, ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ്, കോവിഡ് മുക്തിരേഖ എന്നിവയുള്ളവർക്ക് മാത്രമേ കടകളിൽ പോകാൻ അനുമതിയുള്ളൂ. നിയമസഭയിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. ഉത്തരവ് തിരുത്താത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി. 

ലോക്ഡൗണ്‍ ഇളവുകൾ പ്രാബല്യത്തിലായെങ്കിലും കടകളില്‍ കയറാൻ ഏർപ്പെടുത്തിയ നിബന്ധനകള്‍ നടപ്പാക്കുന്ന കാര്യത്തില്‍ നിലവിൽ ആശയക്കുഴപ്പമുണ്ട്. അതിനാൽ ‍ ആദ്യദിവസം പരിശോധന ഒഴിവാക്കിയിട്ടുണ്ട്. നിബന്ധനകൾ ‍ പ്രായോഗികമല്ലെന്ന നിലപാടിലാണ് വ്യാപാരികള്‍. നിബന്ധനകൾ പ്രദർശിപ്പിക്കാന്‍ വ്യാപാരികള്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കി.ആഴ്ചയില്‍ ആറ് ദിവസം കടകള്‍ തുറക്കാമെന്ന ഇളവ് ഇന്ന് രാവിലെ മുതലാണ് പ്രാബല്യത്തിലായത്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

Web Desk

By - Web Desk

contributor

Similar News