സുരേഷ് ഗോപി മാതൃകാപരമായി ശിക്ഷിക്കപ്പെടണം: വെൽഫെയർ പാർട്ടി

എല്ലാ സാമാന്യ മര്യാദകളും ലംഘിച്ച ആണധികാരപ്രയോഗമാണ് സുരേഷ് ഗോപി നടത്തിയതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി

Update: 2023-10-28 15:43 GMT
Suresh Gopi should be punished accordingly, demands Welfare Party
AddThis Website Tools
Advertising

തൃശൂർ:മാധ്യമ പ്രവർത്തകയോട് മോശമായ രീതിയിൽ പെരുമാറിയ സുരേഷ് ഗോപിക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്ന് വെൽഫെയർ പാർട്ടി.  എല്ലാ സാമാന്യ മര്യാദകളും ലംഘിച്ച ആണധികാരപ്രയോഗമാണ് സുരേഷ് ഗോപി നടത്തിയതെന്നും അദ്ദേഹം മാതൃകപരമായി ശിക്ഷിക്കപ്പെടണമെന്നും സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു.

"സുരേഷ് ഗോപിയുടെ പെരുമാറ്റത്തിൽ മാധ്യമ പ്രവർത്തക അസ്വസ്ഥതയും വിസമ്മതവും രേഖപ്പെടുത്തിയത് വ്യക്തമാണ്. അധികാര - സ്വാധീന പിൻബലത്തിൽ എന്തും ആകാമെന്ന തരത്തിലുള്ള അതിക്രമമാണ് സുരേഷ് ഗോപി നടത്തിയത്. സുരേഷ് ഗോപിയെ ന്യായീകരിച്ച് രക്ഷപ്പെടുത്തിയെടുക്കാനുള്ള ബി ജെ പി നേതാക്കളുടെ ശ്രമങ്ങൾ സമൂഹം തള്ളിക്കളയും" അദ്ദേഹം പറഞ്ഞു.

ധീരമായി ശബ്ദമുയർത്തിയ മാധ്യമപ്രവർത്തകയ്ക്ക് വെൽഫെയർ പാർട്ടിയുടെ പിന്തുണയും ഐക്യദാർഢ്യവും റസാഖ് പാലേരി അറിയിച്ചു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Web Desk

By - Web Desk

contributor

Similar News