'പ്രസ്താവന പിൻവലിക്കുന്നു'; വിവാദ പരാമർശത്തിൽ തടിയൂരി സുരേഷ് ഗോപി
'നല്ല ഉദേശത്തോടെയുള്ള പ്രസ്താവന വളച്ചൊടിച്ചു'
Update: 2025-02-02 13:02 GMT


ന്യൂഡൽഹി: പ്രതിഷേധം ശക്തമായതോടെ ഗോത്രവകുപ്പ് മന്ത്രി പരാമർശത്തിൽ തടിയൂരി സുരേഷ് ഗോപി. വേർതിരിവിനെ പറ്റിയാണ് താൻ പറഞ്ഞതെന്നും നല്ല ഉദേശത്തോടെയുള്ള പ്രസ്താവന വളച്ചൊടിച്ചെന്നും സുരേഷ് ഗോപി പറഞ്ഞു. താൻ പറഞ്ഞതും വിശദീകരണവും ഇഷ്ടപ്പെട്ടില്ലെങ്കിൽ പ്രസ്താവന പിൻവലിക്കുന്നുവെന്ന് സുരേഷ് ഗോപി പ്രതികരിച്ചു.
ഉന്നത കുല ജാതർ ആദിവാസി വകുപ്പ് കൈകാര്യം ചെയ്താൽ അവരുടെ കാര്യത്തിൽ ഉന്നമതി ഉണ്ടാകും എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. അത്തരം ജനാതിപത്യ മാറ്റങ്ങൾ ഉണ്ടാകണം. തനിക്ക് ആദിവാസി വകുപ്പ് വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയില്‍ തെരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര സഹമന്ത്രി കൂടിയായ സുരേഷ് ഗോപി.
വാർത്ത കാണാം: