സി.പി.എം സഹയാത്രികൻ ബി.എൻ ഹസ്‌കറിനെതിരെ സ്വപ്‌നയുടെ വക്കീൽ നോട്ടീസ്

ചാനൽ ചർച്ചയിൽ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് സ്വപ്‌ന ഹസ്‌കറിനെതിരെ വക്കീൽ നോട്ടീസ് അയച്ചത്.

Update: 2023-03-16 15:21 GMT
Advertising

ബംഗളൂരു: ചാനൽ ചർച്ചയിൽ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് സി.പി.എം സഹയാത്രികൻ ബി.എൻ ഹസ്‌കറിനെതിരെ സ്വപ്‌ന സുരേഷ് വക്കീൽ നോട്ടീസ് അയച്ചു. ഒരാഴ്ചക്കുള്ളിൽ പരാമർശങ്ങൾ പിൻവലിച്ച് നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും സ്വപ്‌ന മുന്നറിയിപ്പ് നൽകി.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തന്നോട് ആവശ്യപ്പെട്ടതുപോലെ നഷ്ടപരിഹാരമായി പണം വേണ്ടെന്നും മാപ്പ് പറയുന്നതുവരെ നിയമപരമായി പോരാടുമെന്നും സ്വപ്‌ന ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

എനിക്കെതിരെ പറയുന്ന അസംബന്ധപരവും അപകീർത്തിപരവുമായ കമെന്റുകൾ ഞാൻ സഹിക്കാറില്ല. ഞാൻ നിയമപരമായി അതിനെതിരെ പ്രതികരിക്കുകയും അത് ഒരു യുക്തിസാഹമായി അവസാനിക്കുന്നത് വരെ പോരാടുകയും ചെയ്യും.

എനിക്കെതിരെ നിന്ദ്യവും അപകീർത്തിപരവുമായ കമന്റുകൾ പറഞ്ഞ ടീവിയിൽ സിപിഎംന്റെ പ്രതിനിധിയായി വരുന്ന ബി എൻ ഹസ്കറിനെതിരെ ഞാൻ വക്കീൽ നോട്ടീസ് അയച്ചു. ഒരാഴ്ചക്കുള്ളിൽ കമന്റ് പിൻവലിച്ചു നിരുപാധികം മാപ്പ് പറയാത്ത പക്ഷം ഹസ്കറിനെതിരെ ഞാൻ കോടതിയിൽ കേസ് കൊടുക്കും.

ഗോവിന്ദൻ എന്നോട് ചോദിച്ചത് പോലെ എനിക്ക് ഹസ്കറിന്റെ കാശൊന്നും വേണ്ട. പക്ഷേ ഹസ്കറിന് ഒരു കാര്യം ഞാൻ ഉറപ്പ് തരാം. ഇത് ഒരു നോട്ടീസിന് വേണ്ടിയുള്ള നോട്ടീസ് അല്ല. ഇത് അവസാനം വരെ ഞാൻ വിടാൻ പോകുന്നില്ല.

ഇത് രാഷ്ട്രീയ പാർട്ടികളിലെ അംഗത്വം എന്ന് വെച്ചാൽ ആരെയും അധിക്ഷേപിക്കാനും അപമാനിക്കാനും ഉള്ള ലൈസൻസ് ആണെന്ന് കരുതുന്നവർക്കുള്ള ഒരു മുന്നറിയിപ്പ് മാത്രം.

I'll not tolerate nonsensical and defamatory comments on me. I'll legally react and fight till it reaches a logical conclusion.

I've sent lawyer notice to B.N.Haskar who represent CPM in TV discussions for making derogatory and defamatory comments against me. If he refuses to withdraw the comments and tender unconditional public apology I'll take him to Court.

I don't require any money from Haskar as demanded by Govindan from me. But I assure Haskar that it's not a notice for notice sake as I'll not leave it till the end.

This is just a small reminder to those who think that a membership in a political party is a license to abuse and defame anyone.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News