മുണ്ടക്കൈ ദുരന്തം; മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിക്കണമെന്ന് ടി. സിദ്ദീഖ്
മുണ്ടക്കൈ ദുരന്തത്തെ നിസാരവത്കരിച്ച ബിജെപി നേതാവ് വി.മുരളീധരൻ മാപ്പ് പറയണമെന്നും ടി. സിദ്ദീഖ്
Update: 2024-11-20 14:33 GMT


വയനാട്; മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസമുൾപ്പടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിക്കണമെന്ന് ടി. സിദ്ദീഖ് എംഎൽഎ. വയനാട്ടിലേത് ഗുരുതര സാഹചര്യമാണെന്നും സിദ്ദീഖ് പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകും. മുണ്ടക്കൈ ദുരന്തത്തെ നിസാരവത്കരിച്ച ബിജെപി നേതാവ് വി.മുരളീധരൻ മാപ്പ് പറയണമെന്നും ടി സിദ്ദീഖ് പറഞ്ഞു.