എ.ഐ കാമറ വിവാദത്തിൽ സാങ്കേതിക സമിതി യോഗം ഇന്ന്; പിഴയീടാക്കൽ ജൂൺ അഞ്ചു മുതൽ
അന്തിമ കരാർ മൂന്നുമാസത്തിനിടെ മതിയെന്ന് ഗതാഗതവകുപ്പ്
Update: 2023-05-24 00:51 GMT
തിരുവനന്തപുരം: എ.ഐ കാമറ വിവാദത്തിൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾക്കായി സർക്കാർ നിയോഗിച്ച സാങ്കേതിക സമിതി ഇന്ന് യോഗം ചേരും. ഗതാഗത സെക്രട്ടറി ബിജു പ്രഭാകരന്റെ അധ്യക്ഷതയിലുള്ള സമിതിയിൽ വ്യവസായ, ധന, ഐടി വകുപ്പ് പ്രതിനിധികളും ഗതാഗത കമ്മീഷണറുമാണ് അംഗങ്ങൾ.
ജൂൺ അഞ്ചു മുതൽ പിഴ ഈടാക്കുന്നതിന്റെ തയ്യാറെടുപ്പുകളും കെൽട്രോണുമായുള്ള അന്തിമ കരാറിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങളും ചർച്ച ചെയ്യും. മൂന്നുമാസത്തിനിടെ സമഗ്ര കരാറിലേക്ക് പോയാൽ മതിയെന്നാണ് ഗതാഗത വകുപ്പ് തീരുമാനം. അതേസമയം, കാമറകളുടെ അറ്റകുറ്റപണി സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.