ചാർജ് ഉടന്‍ വർധിപ്പിക്കണം; സ്വകാര്യ ബസുടമകൾ ഗതാഗത മന്ത്രിക്ക് പണിമുടക്ക് നോട്ടീസ് നൽകി

പണിമുടക്ക് സംബന്ധിച്ചാണ് മന്ത്രിയെ നേരിട്ട് കണ്ടു നോട്ടീസ് നൽകിയത്

Update: 2022-03-15 03:21 GMT
Advertising

ചാർജ് വർധന ഉടൻ നടപ്പിലാക്കണമെന്ന ആവശ്യം ഉന്നയിച്ച് സ്വകാര്യ ബസുടമകൾ ഗതാഗത മന്ത്രി ആന്റണി രാജുവിനെ നേരിട്ട് നോട്ടീസ് നൽകി. പണിമുടക്ക് സംബന്ധിച്ചാണ് മന്ത്രിയെ നേരിട്ട് കണ്ടു നോട്ടീസ് നൽകിയത്. ചാർജ് വർധന ഉടൻ നടപ്പിലാക്കണമെന്ന് തന്നെയാണ് ഉടമകളുടെ ആവശ്യം.

അതേസമയം ചാർജ് വർധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞിരുന്നു. ബസ് ഉടമകളുടെ ആവശ്യം ന്യായമാണ്. ജനങ്ങളെ ബോധ്യപ്പെടുത്തി ആരെയും ബുദ്ധിമുട്ടിപ്പിക്കാതെ രീതിയിൽ നിരക്ക് വർധന നടപ്പിലാക്കാനാണ് ആലോചിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ധന വില ഉയരുന്നത് വലിയ പ്രതിസന്ധിയാണെന്നും എന്നാൽ എന്ന് നടപ്പിലാക്കുമെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. ബസ് ചാർജ് വർധന ഗൗരവമായ കാര്യമായതിനാൽ എടുത്ത് ചാടി ഉള്ള തീരുമാനം പ്രായോഗികമല്ല. വിദ്യാർഥികളുടെ കൺസഷൻ വർധിപ്പിക്കുന്ന കാര്യവും പരിഗണിക്കും.വിദ്യാർഥികളുടെ കൺസഷൻ വർധിപ്പിച്ചത് 10 വർഷം മുമ്പാണെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News