പാലക്കാട്ട് കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തി

കഴുത്തിന് വെട്ടേറ്റ നിലയിലാണ് മൃതദേഹം

Update: 2023-11-03 17:31 GMT
The accused in the case of murder of Assam workers will be brought Kerala today
AddThis Website Tools
Advertising

പാലക്കാട്: തൃത്താല കരിമ്പനക്കടവിൽ ഇന്നലെ കൊല്ലപ്പെട്ട പ്രദേശവാസി അൻസാറിന്റെ സുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി കൊണ്ടൂർക്കര സ്വദേശി കബീറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴുത്തിന് വെട്ടേറ്റ നിലയിലാണ് മൃതദേഹം. ഇരുവരുടെയും സുഹൃത്ത് മുസ്തഫയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

കരിമ്പനക്കടവ് സ്വദേശിയായ അൻസാർ കഴുത്തിന് ഗുരുതരമായി വെട്ടേറ്റ നിലയിലാണ് പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തുന്നത്. മരിക്കും മുൻപ് സുഹൃത്താണ് തന്നെ ആക്രമിച്ചതെന്ന് ഇയാൾ ഡോക്ടറോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ, തൃശൂർ വടക്കാഞ്ചേരിയിൽ നിന്ന് കൊടലൂർ സ്വദേശിയായ മുസ്തഫയെ കസ്റ്റഡിയിലെടുത്തു . എന്നാൽ മറ്റൊരു സുഹൃത്തായ കാരക്കാട് സ്വദേശി കബീറാണ് ആക്രമണത്തിന് പിന്നില്ലെന്ന് മുസ്തഫ മൊഴി നൽകി. കബീറിനായുള്ള അന്വേഷണം പുരോഗമിക്കുമ്പോഴാണ് മൃതദേഹം ഭാരതപുഴയിൽ നിന്ന് ലഭിച്ചത്. കഴുത്തിന് വെട്ടേറ്റ നിലയിലാണ് മൃതദേഹം. ഇതോടെ കേസിൽ മുസ്തഫയുടെ പങ്ക് വിശദമായി അന്വേഷിക്കുകയാണ് പൊലീസ്. ചോദ്യം ചെയ്യലിന് ശേഷം കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വരും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News