ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരുടെ ശമ്പളം കുത്തനെ കൂട്ടി
മൂന്ന് വർഷത്തെ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പളം കൂട്ടിയത്
Update: 2025-02-20 09:52 GMT


തിരുവനന്തപുരം: ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരുടെ ശമ്പളം കുത്തനെ കൂട്ടി. സ്പെഷ്യൽ ഗവ. പ്ലീഡറുടെ ശമ്പളം 1.20 ലക്ഷത്തിൽ നിന്നും 1.50 ലക്ഷം ആക്കി ഉയർത്തി. സീനിയർ പ്ലീഡറുടെ ശമ്പളം 1.10 ത്തിൽ നിന്നും 1.40 ലക്ഷവും പ്ലീഡർമാറുടേത് 1 ലക്ഷത്തിൽ നിന്നും 1.25 ലക്ഷവും ആക്കി ഉയർത്തി. മൂന്ന് വർഷത്തെ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പളം കൂട്ടിയത്.
പിഎസ്‌സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും സർക്കാർ കുത്തനെ കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് അഭിഭാഷകരുടെ ശമ്പളവും കുത്തനെ കൂട്ടിയിരിക്കുന്നത്.