ലോകായുക്ത നിയമത്തിലെ 14ാം വകുപ്പ് ഭരണഘടന വിരുദ്ധമെന്ന് സർക്കാർ

ലോകായുക്ത നിയമത്തിലെ ഭരണഘടന വിരുദ്ധമായ കാര്യങ്ങൾ എ.ജി ചൂണ്ടിക്കാട്ടിയതാണ്. ഇതു സംബന്ധിച്ച് 2021 ഏപ്രിൽ 13 ന് അദ്ദേഹം സർക്കാരിന് നിയമോപദേശം നൽകിയിരുന്നു

Update: 2022-02-01 17:08 GMT
Editor : afsal137 | By : Web Desk
Advertising

ലോകായുക്ത നിയമത്തിലെ 14ാം വകുപ്പ് ഭരണ ഘടന വിരുദ്ധമാണെന്ന് സർക്കാർ. ഗവർണർക്കു സർക്കാർ നൽകിയ മറുപടിയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. എ.ജിയുട നിയമോപദേശവും സർക്കാർ ഗവർണറെ അറിയിച്ചു. ഓർഡിനൻസ് നടപ്പാക്കുന്നതിൽ രാഷ്ട്രപതിയുടെ അംഗീകാരം വേണ്ടെന്നും സർക്കാർ വ്യക്തമാക്കി.

ലോകായുക്ത നിയമഭേദഗതിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നു വന്ന സാഹചര്യത്തിലാണ് ഗവർണർ സർക്കാരിന്റെ വിശദീകരണം തേടിയത്. പ്രതിപക്ഷം ഉന്നയിക്കുന്ന വിമർശനങ്ങളിൽ കഴമ്പുണ്ടോയെന്ന് സർക്കാരിനോട് ഗവർണർ ചോദിച്ചിരുന്നു. ലോകായുക്ത നിയമത്തിലെ ഭരണഘടന വിരുദ്ധമായ കാര്യങ്ങൾ എ.ജി ചൂണ്ടിക്കാട്ടിയതാണ്. ഇതു സംബന്ധിച്ച് 2021 ഏപ്രിൽ 13 ന് അദ്ദേഹം സർക്കാരിന് നിയമോപദേശം നൽകിയിരുന്നു. ഭരണഘടനയുടെ 164ാം അനുഛേദത്തെ മറികടക്കുന്നതാണ് ലോകായുക്തയിലെ 14ാം വകുപ്പെന്ന് എ.ജി വിശദീകരിച്ചു. 1999 ലെ മൂന്നു നിയമവും രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയച്ചെങ്കിലും 2013 ൽ പാർലമെന്റിൽ ഇതിനെയെല്ലാം മറികടക്കുന്ന നിയമഭേദഗതി നിലവിൽ വന്നു. ഈ ഭേദഗതിയുടെ അടിസ്ഥാനത്തിൽ രാഷ്ട്രപതിക്ക് ലോകായുക്ത ഓർഡിനൻസിൽ ഇടപെടേണ്ടതില്ലെന്നാണ് വ്യക്തമാകുന്നത്. ഗവർണർ ഈ വിഷയത്തിൽ നിയമോപദേശം തേടുമെന്നാണ് സൂചന. നിയമോപദേശം തേടിയതിന് ശേഷമായിരിക്കും ഓർഡിനൻസിൽ ഒപ്പു വയ്ക്കണമോ ഓർഡിനൻസ് തിരിച്ചയക്കണമോയെന്ന് ഗവർണർ തീരുമാനിക്കുക.

Full View


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News