മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: ഇനി വായ്പയുടെ വിവരങ്ങൾ ബാങ്ക് നൽകും

ബാങ്കിൽ നിന്നും വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകൾക്ക് മറുപടി നൽകുന്നില്ലെന്ന പരാതി വിവരാവകാശ കമ്മീഷനെ അറിയിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു

Update: 2024-02-07 12:19 GMT
Human Rights Commission
AddThis Website Tools
Advertising

എറണാകുളം: വായ്പ സംബന്ധിക്കുന്ന പൂർണ വിവരങ്ങൾ വായ്പയെടുത്തയാൾക്ക് നൽകാമെന്ന് സഹകരണ വകുപ്പ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ഐരാപുരം സർവീസ് സഹകരണ ബാങ്കിൽ നിന്നും തന്‍റെ വായ്പ സംബന്ധിക്കുന്ന വിവരങ്ങൾ നൽകുന്നില്ലെന്ന് പരാതിപ്പെട്ട് സമർപ്പിച്ച പരാതിയിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടിരുന്നു.

തുടർന്ന് സഹകരണ സംഘം അസിസ്റ്റൻറ് രജിസ്ട്രാർ ജനറൽ ( കുന്നത്തുനാട്) സമർപ്പിച്ച റിപ്പോർട്ടിൽ വിവരങ്ങൾ പരാതിക്കാരന് കൈമാറാമെന്ന് സമ്മതിച്ചു. ബാങ്കിൽ നിന്നും വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകൾക്ക് മറുപടി നൽകുന്നില്ലെന്ന പരാതി വിവരാവകാശ കമ്മീഷനെ അറിയിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. ഐരാപുരം കുന്നക്കുരുടി സ്വദേശി തമ്പി സമർപ്പിച്ച പരാതിയിലാണ് നടപടി.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

Web Desk

By - Web Desk

contributor

Similar News