കോഴിക്കോട് ഫ്യൂസൂരാൻ പോയ ലൈൻമാന് മർദനം

പ്രതിഷേധിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ

Update: 2024-11-08 13:39 GMT
Editor : ശരത് പി | By : Web Desk
കോഴിക്കോട് ഫ്യൂസൂരാൻ പോയ ലൈൻമാന് മർദനം
AddThis Website Tools
Advertising

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ വൈദ്യുതി കണക്ഷൻ വിഛേദിക്കാൻ പോയ കെഎസ്ഇബി ജീവനക്കാരന് മർദനം. കൊടുവള്ളി കെഎസ്ഇബി ലൈൻമാൻ വെള്ളലശ്ശേരി സ്വദേശി നാരായണനാണ് മർദനമേറ്റത്.

ആക്രമണത്തിൽ നാരായണന് തലയ്ക്ക് സാരമായി പരിക്കേറ്റു. സംഭവത്തിൽ കൊടുവള്ളി സ്വദേശി സിദ്ദിഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഭവത്തിൽ പ്രതിഷേധിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ പറഞ്ഞു.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

Web Desk

By - Web Desk

contributor

Similar News