വയനാട് പുതിയടത്ത് ഇന്നലെ രാത്രിയും കടുവയെ കണ്ടെന്ന് നാട്ടുകാര്‍; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധം

കടുവയെ പിടികൂടാൻ 30 പേരടങ്ങുന്ന ആറ് സംഘങ്ങളെ വനംവകുപ്പ് നിയോഗിക്കും

Update: 2021-12-17 03:30 GMT
Editor : Jaisy Thomas | By : Web Desk
Advertising

വയനാട് കുറുക്കൻ മൂലയിൽ 17 വളർത്തുമൃഗങ്ങളെ കൊന്നൊടുക്കിയ കടുവയെ പിടികൂടാൻ 30 പേരടങ്ങുന്ന ആറ് സംഘങ്ങളെ വനംവകുപ്പ് നിയോഗിക്കും. നടപടികൾ ഏകോപിപ്പിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇന്ന് ജില്ലയിലെത്തും.


Full View

അതേസമയം ഇന്നലെ കടുവയെ കണ്ടെന്ന് പറയുന്ന പുതിയടത്ത് പ്രദേശവാസികളും വനംവകുപ്പും തമ്മിൽ തര്‍ക്കമുണ്ടായി. ഇരുകൂട്ടരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. രാത്രി കടുവയെ കണ്ട കാര്യം വനംവകുപ്പില്‍ അറിയിച്ചിട്ടും ഉദ്യോഗസ്ഥർ എത്തിയത് രാവിലെയാണെന്നാണ് നാട്ടുകാരുടെ പരാതി. പ്രദേശത്തെ തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. കാൽപ്പാടുകൾ വനംവകുപ്പ് സ്ഥിരീകരിച്ചു. രാത്രി 12 മണിയോടെയാണ് കടുവയെ കണ്ടതെന്ന് പ്രദേശവാസിയായ പെണ്‍കുട്ടി പറഞ്ഞു. അഡ്മിഷന്‍ ആവശ്യത്തിന് വേണ്ടി തൃശൂരില്‍ പോയി മടങ്ങുമ്പോഴാണ് പെണ്‍കുട്ടി കടുവയെ കണ്ടത്.

പയ്യമ്പള്ളിയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവ കഴിഞ്ഞ ദിവസവും രണ്ട് വളർത്തുമൃഗങ്ങളെ കൊന്നിരുന്നു. ഡ്രോൺ ഉപയോഗിച്ചും കുങ്കിയാനകളെ ഉപയോഗിച്ചും തെരച്ചിൽ നടത്തിയിട്ടും കടുവയെ പിടികൂടിയിട്ടില്ല. 19 ദിവസത്തിനിടെ 17 വളര്‍ത്തുമൃഗങ്ങളാണ് കടുവയുടെ ആക്രമണത്തില്‍ കുറുക്കന്‍മൂലയിലും പരിസര പ്രദേശങ്ങളിലും കൊല്ലപ്പെട്ടത്. കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കുന്നതിന്‍റെ ഭാഗമായി ഉത്തരമേഖല സി.സി.എഫ് ഡി.കെ വിനോദ് കുമാർ കുറുക്കന്മൂലയിലെത്തിയിരുന്നു. വയനാട്ടിലെ ഡാറ്റാബേസിൽ ഉൾപ്പെട്ട കടുവയല്ല കുറുക്കന്മൂലയിലേതെന്നാണ് വിലയിരുത്തല്‍. വനം വകുപ്പിന്‍റെ നിരീക്ഷണ ക്യമറയില്‍ കഴിഞ്ഞ ദിവസം കടുവയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.

Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News