മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റി ചെലവഴിച്ചെന്ന കേസ് ലോകായുക്ത ഇന്ന് പരിഗണിക്കും

കഴിഞ്ഞ ദിവസം മന്ത്രിസഭാ മിനിട്സ് ഉൾപ്പെടെയുള്ള രേഖകൾ സർക്കാർ ലോകായുക്തയിൽ സമർപ്പിച്ചിരുന്നു

Update: 2022-02-11 01:02 GMT
Editor : Jaisy Thomas | By : Web Desk
Advertising

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റി ചെലവഴിച്ചെന്ന കേസ് ഇന്ന് ലോകായുക്ത പരിഗണിക്കും. കഴിഞ്ഞ ദിവസം മന്ത്രിസഭാ മിനിട്സ് ഉൾപ്പെടെയുള്ള രേഖകൾ സർക്കാർ ലോകായുക്തയിൽ സമർപ്പിച്ചിരുന്നു. സഹായം അനുവദിച്ച മാനദണ്ഡം, അപേക്ഷരുടെ ആവശ്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കാനാണ് രേഖകൾ ഹാജരാക്കാൻ ലോകായുക്ത നിര്‍ദേശിച്ചത്. മുഖ്യമന്ത്രി ഉൾപ്പെടെ 18 മന്ത്രിമാര്‍ക്കെതിരെയാണ് പരാതി. അന്തരിച്ച എം.എൽ.എ കെ.കെ രാമചന്ദ്രൻ, എൻ.സി.പി നേതാവ് ഉഴവൂര്‍ വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അകമ്പടി സേവിക്കുന്നതിനിടെ അപകടത്തില്‍ മരണപ്പെട്ട പൊലീസുകാരൻ എന്നിവരുടെ കുടുംബങ്ങൾക്ക് സഹായം നൽകിയത് ചട്ടം ലംഘിച്ചാണെന്നാണ് പരാതി.

എന്നാൽ ദുരിതാശ്വാസ നിധി സംബന്ധിച്ച് മന്ത്രിസഭയ്ക്ക് തീരുമാനിക്കാം എന്നാണ് സര്‍ക്കാര്‍ വാദം. അതേസമയം മന്ത്രിസഭാ തീരുമാനങ്ങൾ കോടതിയുടെ പരിശോധനക്കു പോലും വിധേയമാകേണ്ടെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാനാകില്ലെന്നായിരുന്നു ലോകായുക്തയുടെ നിലപാട്. നിർണായക ഭേദഗതിയിലൂടെ ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിച്ചുരുക്കിയ പശ്ചാത്തലത്തിലാണ് കേസ് പരിഗണിക്കുന്നത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News