കേരളത്തിൽ ചാവേറാക്രമണം നടത്താൻ പദ്ധതിയിട്ട കേസിൽ എൻഐഎ കോടതി ഇന്ന് വിധി പറയും
പാലക്കാട് സ്വദേശിയാണ് കേസിലെ ഏക പ്രതി
Update: 2024-02-07 01:46 GMT
എറണാകുളം: കേരളത്തിൽ ചാവേറാക്രമണം നടത്താൻ പദ്ധതിയിട്ട കേസിൽ കൊച്ചിയിലെ എൻഐഎ കോടതി ഇന്ന് വിധി പറയും. പാലക്കാട് സ്വദേശി റിയാസ് അബൂബക്കറാണ് കേസിലെ ഏക പ്രതി.
ചാവേറാക്രമണം നടത്താൻ സ്ഫോടക വസ്തുക്കൾ ശേഖരിക്കുന്നതിനിടയിൽ 2019 ലാണ് റിയാസ് പിടിയിലാകുന്നത്. കേരളത്തിൽ നിന്ന് അഫ്ഗാനിൽ പോയി ഐ എസിൽ ചേർന്ന അബ്ദുൽ റാഷിദ് അബ്ദുല്ലയുടെ നിർദേശ പ്രകാരമാണ് റിയാസ് ചാവേറാക്രമണത്തിന് പദ്ധതിയിട്ടതെന്നാണ് എൻ.ഐ.എ യുടെ കണ്ടെത്തൽ.
അബ്ദുൽ റാഷിദിൻ്റെ ഫോൺ സന്ദേശങ്ങളും ഓഡിയോ ക്ലിപ്പും പ്രതിയുടെ ഫോണിൽ നിന്നും എൻഐ എയ്ക്ക് ലഭിച്ചിരുന്നു. പ്രതിക്കൊപ്പം പിടിയിലായ കൊല്ലം സ്വദേശി മുഹമ്മദ് ഫൈസലും കാസർകോട് സ്വദേശി അബൂബക്കർ സിദ്ദീഖും പിന്നീട് കേസിൽ മാപ്പ് സാക്ഷികളായി. യുഎപിഎ സെക്ഷൻ 38,39 വകുപ്പുകൾ പ്രകാരമാണ് കേസ്...