ചത്ത കോഴികളെ വില്പനക്ക് വെച്ചെന്ന കോഴിക്കോട് കോർപറേഷന്‍റെ ആരോപണത്തെ തള്ളി കട ഉടമ

തെറ്റായ പ്രചരണം നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കടയുടമ അറിയിച്ചു

Update: 2022-11-18 01:41 GMT
Editor : Jaisy Thomas | By : Web Desk
Advertising

കോഴിക്കോട്: ചത്ത കോഴികളെ വില്പനക്ക് വെച്ചെന്ന കോഴിക്കോട് കോർപറേഷന്‍റെ ആരോപണത്തെ തള്ളി കട ഉടമയും വില്പനക്കാരുടെ സംഘടനയും. മാലിന്യ സംസ്കരണ കമ്പനിക്ക് നല്‍കാനുമായി മാറ്റിവെച്ച് കോഴികളെയാണ് ആരോഗ്യവിഭാഗം പിടിച്ചത്. തെറ്റായ പ്രചരണം നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കടയുടമ അറിയിച്ചു.

കോഴിക്കോട് എരഞ്ഞിക്കലിലെ സി പി ആർ ചിക്കന്‍ സ്റ്റാളില്‍ നിന്ന് വില്പനക്ക് വെച്ച ചത്ത കോഴികളെ പിടിച്ചെന്നായിരുന്നു കോർപറേഷന്‍ ആരോഗ്യവിഭാഗം അറിയിച്ചത്. കോഴി ഫാമില്‍ നിന്ന് ചാവാറായ കോഴികളെ എത്തിക്കുന്നതായി മേയർ ബീനാ ഫിലിപ്പും പറഞ്ഞിരുന്നു.

ഇരുപതിലധികം കടകള്‍ക്കായി തമിഴ്നാട്ടില്‍ നിന്ന് നേരിട്ട് കോഴി എത്തിക്കുന്നതിനാലാണ് വില കുറച്ചുകൊടുക്കാന്‍ കഴിയുന്നത്. വില കുറക്കുന്നതില്‍ എതിർപ്പുള്ള ചിക്കന്‍ വ്യാപാര സമിതിയാണ് തെറ്റായ പ്രചരണങ്ങള്‍ക്ക് പിന്നില്‍. ഇവർക്കെതിരെ ഹൈകോടതിയെ സമീപിക്കുമെന്നും റഷീദ് അറിയിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News