പിഎസ്‌സിയിൽ ഭിന്നശേഷിക്കാർക്കുള്ള ഒഴിവുകൾ നികത്താനുള്ള കാലാവധി ആറ് മാസമാക്കി
പൊതുഒഴിവുകളും ഭിന്നശേഷി ഒഴിവുകളും പ്രത്യേകം വിജ്ഞാപനം ചെയ്യും
Update: 2023-01-30 14:30 GMT
തിരുവനന്തപുരം: പിഎസ്‌സിയിൽ ഭിന്നശേഷിക്കാർക്കുള്ള ഒഴിവുകൾ നികത്താനുള്ള കാലാവധി ആറ് മാസമാക്കി നിജപ്പെടുത്തി. പൊതുഒഴിവുകളും ഭിന്നശേഷി ഒഴിവുകളും പ്രത്യേകം വിജ്ഞാപനം ചെയ്യും.
ആറ് മാസത്തിനുള്ളിൽ ഭിന്നശേഷിക്കാർ വന്നില്ലെങ്കിൽ ഒഴിവുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റാനും തീരുമാനമായി.