ആലപ്പുഴ എഴുപുന്ന ശ്രീ നാരായണപുരം ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ചു
മോഷണം പോയത് 20 പവൻ സ്വർണാഭരണം
Update: 2025-04-15 07:08 GMT


ആലപ്പുഴ: ആലപ്പുഴ അരൂരിൽ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ചു. വിഷു ദിനത്തിൽ എഴുപുന്ന ശ്രീ നാരായണ പുരം ക്ഷേത്രത്തിൽ ദേവന് ചാർത്തിയ തിരുവാഭരണമാണ് മോഷ്ടിച്ചത്. കീഴ് ശാന്തി കൊല്ലം സ്വദേശി ശ്രീവൽസനെ കാണാനില്ലെന്നും പരാതിയുണ്ട്.
കിരീടം, രണ്ടു മാലകൾ അടക്കം 20 പവൻ സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. വിശേഷ ദിവസമായതിനാൽ ഇന്നലെ വിഗ്രഹത്തിൽ കൂടുതൽ ആഭരണങ്ങൾ ചാർത്തിയിരുന്നു. അരുർ പൊലിസ് അന്വേഷണം തുടങ്ങി.
വാർത്ത കാണാം: